18,000ത്തോളം ഇന്ത്യക്കാരും പട്ടികയിൽ, രണ്ടും കൽപ്പിച്ച് ട്രംപ്; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ

Published : Dec 13, 2024, 03:51 PM ISTUpdated : Dec 13, 2024, 04:49 PM IST
18,000ത്തോളം ഇന്ത്യക്കാരും പട്ടികയിൽ, രണ്ടും കൽപ്പിച്ച് ട്രംപ്; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ

Synopsis

18,000 ത്തോളം രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാർ യുഎസ് സർക്കാർ തയ്യാറാക്കിയ ഈ പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്

വാഷിംഗ്ടണ്‍: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ്. 2025 ജനുവരി 20നാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. ഇതിന് മുമ്പ് തന്നെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) നാടുകടത്താനായി ഏകദേശം 1.5 ദശലക്ഷം വ്യക്തികളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

18,000 ത്തോളം രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാർ യുഎസ് സർക്കാർ തയ്യാറാക്കിയ ഈ പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 2024 നവംബറിൽ പുറത്തിറക്കിയ ഐസിഇ ഡാറ്റാ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ തടങ്കലില്‍ അല്ലാതെ നാടുകടത്തപ്പെടേണ്ടവരുടെ പട്ടികയില്‍ 1.5 ദശലക്ഷം വ്യക്തികളാണ് ഉള്ളത്. അതില്‍  17,940 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

പ്യൂ റിസർച്ച് സെന്‍ററിന്‍റെ കണക്കുകൾ പ്രകാരം മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാമത്തെ വലിയ സംഖ്യ ഇന്ത്യക്കാരുടേതാണ്. യുഎസിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 725,000 അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്കുകൾ. ഒക്ടോബറിൽ ഈ ഡാറ്റ പുറത്തുവിടുന്നതിന് മുമ്പ് അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ യുഎസ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചിരുന്നു.

ഒക്ടോബർ 22ന് ഇന്ത്യയിലേക്ക് അയച്ച വിമാനം ഇന്ത്യൻ സർക്കാരിന്‍റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. യുഎസിലെ ആയിരക്കണക്കിന് രേഖകളില്ലാത്ത ഇന്ത്യക്കാർ രാജ്യത്ത് നിയമവിധേയമായി തുടരാനുള്ള വലിയ പരിശ്രമത്തിലാണ്. ഐസിഇയിൽ നിന്നുള്ള ക്ലിയറൻസിനായി വർഷങ്ങളോളമായി അവര്‍ കാക്കുന്നുണ്ട്. 

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ശരാശരി 90,000 ഇന്ത്യക്കാർ യുഎസ് അതിർത്തികൾ അനധികൃതമായി കടക്കാൻ ശ്രമിച്ചതിന് പിടിയിലാവുകയും ചെയ്തിട്ടുണ്ട്. ഐസിഇ രേഖ പ്രകാരം, 261,651 അനധികൃത കുടിയേറ്റക്കാരുള്ള ഹോണ്ടുറാസ് നാടുകടത്തൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഗ്വാട്ടിമാല, മെക്സിക്കോ, എൽ സാൽവഡോർ എന്നീ രാജ്യങ്ങളിൽ നിന്നുള്ളതാണ് പട്ടികയിലെ അടുത്ത സ്ഥാനങ്ങളിലുള്ളത്. 

ലോകത്തെ അത്ഭുതപ്പെടുത്തി വിയറ്റ്നാമിലെ കൊവിഡ് 19 തീം പാര്‍ക്ക്; വീഡിയോ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു