വിവാഹപ്പിറ്റേന്ന് പുലർച്ചെ വീടിന് തീപിടിച്ചു; 19കാരിയായ നവവധുവിന് ദാരുണ മരണം

Published : May 28, 2023, 03:50 PM IST
വിവാഹപ്പിറ്റേന്ന് പുലർച്ചെ വീടിന് തീപിടിച്ചു; 19കാരിയായ നവവധുവിന് ദാരുണ മരണം

Synopsis

ദമ്പതികൾ താമസിച്ചിരുന്ന വീട് വരന്റെ മുത്തശ്ശിമാരുടേതായിരുന്നു. വീട്ടിൽ സ്മോക്ക് ഡിറ്റക്ടറുകൾ ഉണ്ടായിപരുന്നില്ല.

ന്യൂയോർക്ക്: യുഎസിലെ വിസ്‌കോൺസിനിൽ വീടിന് തീപിടിച്ച് 19 വയസ്സുള്ള വധു മരിച്ചു. വിവാഹ ദിവസമാണ് പൈജ് റൂഡിപെൺകുട്ടി ദാരുണായി മരിച്ചത്. മെയ് 23 ന് പുലർച്ചെ 4 മണിയോടെ റീഡ്‌സ്‌ബർഗിലെ വീടിന്റെ രണ്ടാമത്തെ നിലയ്ക്ക് തീപിടിക്കുകയായിരുന്നു. ഈ സമയം മുറിയിൽ ഉറങ്ങുകയായിരുന്നു റൂഡി. പുക ശ്വസിച്ചതിനെ തുടർന്ന് മാരകമായ മസ്തിഷ്ക രക്തസ്രാവം ഉണ്ടാകുകയും പിറ്റേന്ന് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു വരൻ ലോഗൻ മിച്ചൽ കാർട്ടറുമായുള്ള വിവാഹം. അടുത്ത ദിവസം വിവാഹ പാർട്ടിയും ആസൂത്രണം ചെയ്തു.

എന്നാൽ ചൊവ്വാഴ്ച പുലർച്ചെ അപകടം സംഭവിച്ചു. കടുത്ത പുക ഉയർന്നതിനാൽ റൂഡിക്ക് രക്ഷപ്പെടാനായില്ലെന്ന് പ്രാദേശിക അഗ്നിശമന വിഭാഗം മേധാവി ക്രെയ്ഗ് ഡഗ്ലസ് പറഞ്ഞു. ദമ്പതികൾ താമസിച്ചിരുന്ന വീട് വരന്റെ മുത്തശ്ശിമാരുടേതായിരുന്നു. വീട്ടിൽ സ്മോക്ക് ഡിറ്റക്ടറുകൾ ഉണ്ടായിപരുന്നില്ല. പുക ശ്വസിച്ചതാണ് മിസ് റൂഡിയുടെ മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെങ്കിലും സംശയാപ്ദമായി ഒന്നുമില്ലെന്നാണ് പൊലീസ് നി​ഗമനം.

തീപിടിത്ത സമയത്ത് മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ നാല് മണിയോടെ ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തി. 2022 ജൂണിൽ റീഡ്‌സ്‌ബർഗ് ഏരിയ ഹൈസ്‌കൂളിൽ നിന്നാണ് റൂഡി ബിരുദം നേടിയത്. മാഡിസൺ ഏരിയ ടെക്‌നിക്കൽ കോളേജിൽ വെറ്റ് ടെക് പ്രോഗ്രാമിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായും റൂഡിയുടെ കുടുംബം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം