
ടെല്ഹെന്സി: ഒന്‍പതുപേരെ കൊലപ്പെടുത്താന്‍ ആസൂത്രണം തയ്യാറാക്കിയ കൗമരകാരികള് പൊലീസ് പിടിയില്‍. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 14 വയസുകാരായ രണ്ടു പെൺകുട്ടികൾ യുഎസിലെ ഫ്ലോറിഡയിൽ അറസ്റ്റിൽ. അവാൺ പാർക്ക് മിഡിൽ സ്കൂളിലെ വിദ്യാർഥിനികളാണ് പിടിയിലായത്. ഇവരുടെ കംപ്യൂട്ടറിലെ ഫോർഡറുകൾ പരിശോധിച്ച അധ്യാപകയാണ് കൊലപാതക പദ്ധതിയുടെ ചുരുൾ അഴിച്ചത്.
പ്രൈവറ്റ് ഇൻഫോ, ഡു നോട്ട് ഓപ്പൺ, പ്രോജക്ട് 11/9 തുടങ്ങിയ പേരുകളിലായിരുന്നു ഫോൾഡറുകൾ. എട്ടു പേജുകളില്‍ എഴുതിയിരിക്കുന്ന കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കുറിച്ചുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നി തുറപ്പോഴാണ് കൊലപാതക പദ്ധതി മനസിലാക്കുന്നത്. തോക്കുകളെ കുറിച്ചും മൃതദേഹങ്ങൾ കത്തിച്ച് തെളിവുകൾ നശിപ്പിക്കുന്നതിനെ കുറിച്ചും എഴുതിയിരുന്നു. മറ്റൊരു കുറിപ്പിൽ കൃത്യം നടത്തുമ്പോൾ ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ചായിരുന്നു. തലമുടി കാണാത്ത വിധമാകണം വസ്ത്രം ധരിക്കേണ്ടത് തുടങ്ങിയ നിർദേശങ്ങൾ ഉണ്ടായിരുന്നു.
സ്വന്തം കൈപ്പടയില്‍ എഴുതിയ ഈ കുറിപ്പുകളിൽ കൊലപ്പെടുത്തേണ്ട ആളുകളുടെ പേരുവിവരങ്ങളും രേഖപ്പെടുത്തിയിരുന്നുവെന്ന് എൻബിസി റിപ്പോർട്ട് ചെയ്യുന്നു. ഫോൾഡറുകൾ പരിശോധിക്കവേ പെൺകുട്ടികൾ പരിഭ്രാന്തരായതായി ഒരു അധ്യാപിക വെളിപ്പെടുത്തി. പിടിക്കപ്പെട്ടാൽ ഇത് വെറുമൊരു തമാശയാണെന്ന്(പ്രാങ്ക്) താൻ പറയുമെന്നു ഒരു പെൺകുട്ടി ശബ്ദം താഴ്ത്തി പറഞ്ഞത് കേട്ടതായും അധ്യാപിക മൊഴി നൽകി.
ആളുകളെ കൊല്ലുമെന്ന് പറയുന്നത് തമാശയായി കാണാൻ കഴിയില്ലെന്ന് ഹൈലാൻഡ്സ് കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് സ്കോട്ട് ഡ്രെസെൽ പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത പെൺകുട്ടികളെ ഇവരേയും ഉടൻ ഇവരേയും വിചാരണ ചെയ്യും. കൊലപാതക ആസൂത്രണവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ ഒമ്പതു കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam