ഈജിപ്തിലെ കെയ്റോ റെയിൽവേ സ്റ്റേഷനിൽ തീപ്പിടിത്തം; 20 പേർ മരിച്ചു, 40 പേർക്ക് ​ഗുരുതര പരിക്ക്

By Web TeamFirst Published Feb 27, 2019, 4:02 PM IST
Highlights

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 40 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

കെയ്റോ: ഈജിപ്തിലെ കെയ്റോ റെയിൽവേ സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ 20 പേർ മരിച്ചു. ​അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 40 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ഈജിപ്തിലെ റംസീസിൽനിന്ന് വരുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അതേസമയം റെയിൽവേ സ്റ്റേഷനിലെ ബാരിയറിൽ ട്രെയിന്‍ ഇടിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

 

EGYPT: 24 dead, dozens injured in an explosion at a station in Cairo, Egypt pic.twitter.com/WMctq1vlJa

— Khalid khi (@khalid_pk)
click me!