കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു കൊല്ലപ്പെട്ടു, ഈ വർഷം ടൊറന്റോയിൽ 41-ാമത്തെ കൊലപാതം, മലയാളികളടക്കം പതിനായിരങ്ങൾ ആശങ്കയിൽ

Published : Dec 26, 2025, 08:14 AM IST
 Indian student

Synopsis

പിഎച്ച്‌ഡി വിദ്യാർത്ഥിയായ ശിവാങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടത്. മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ പഠനം നടത്തുന്നത്. കൊലപാതക വിവരം പുറത്ത് വന്നതോടെ മലയാളികളടക്കം ഇന്ത്യക്കാർ ആശങ്കയിലാണ്.

ടൊറന്റോ : കാനഡയിലെ ടൊറന്റോ സർവ്വകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. പിഎച്ച്‌ഡി വിദ്യാർത്ഥിയായ ശിവാങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവ്വകലാശാലയുടെ സ്കാർബറോ കാമ്പസിന് സമീപത്ത് വെച്ചാണ് 20 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ശിവാങ്ക് മരിച്ചു. ഈ വർഷം ടൊറന്റോയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്. മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ പഠനം നടത്തുന്നത്. കൊലപാതക വിവരം പുറത്ത് വന്നതോടെ മലയാളികളടക്കം ആശങ്കയിലാണ്.

പ്രതികൾ പൊലീസെത്തും മുൻപ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രതികളെക്കുറിച്ചുള്ള സൂചനകൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ശിവാങ്ക് അവസ്തിയുടെ കൊലപാതകത്തിൽ ഇന്ത്യ അതീവ ദുഃഖം രേഖപ്പെടുത്തി. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിദ്യാർത്ഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അറിയിച്ചു. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പെർഫക്ട് സ്ട്രൈക്ക്'; നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളിൽ യുഎസ് വ്യോമാക്രമണം, തിരിച്ചടിയാണെന്ന് ട്രംപ്
വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'