ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് 20 അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍; സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടു

Published : Jun 17, 2025, 12:55 PM ISTUpdated : Jun 17, 2025, 01:16 PM IST
iran israel war today

Synopsis

സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു

അബുദബി: ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്. 

സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. തുര്‍ക്കി, ജോര്‍ദാൻ, പാകിസ്ഥാൻ, ബഹറൈൻ, അൽജീരിയ, സുഡാൻ, സോമാലിയ, ഇറാഖ്, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളടക്കം കൂട്ടായ്മയിലുണ്ട്. ആക്രമണം രൂക്ഷമാകുന്നതില്‍ കൂട്ടായ്മ ആശങ്ക രേഖപ്പെടുത്തി.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്കോച്ച് കുടിച്ച് കട അടിച്ചു തകർത്ത് 'റക്കൂൺ', കണ്ടെത്തിയത് ശുചിമുറിയിൽ
അന്ന് വിൽക്കാനിട്ടപ്പോൾ ആര്‍ക്കും വേണ്ട, എന്ത് ചെയ്യണമെന്നറിയാതെ പാകിസ്താൻ, കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്