Vehicles Trapped in Snowstorm : മഞ്ഞുവീഴ്ചയില്‍ വാഹനങ്ങള്‍ കുടുങ്ങി; പാകിസ്ഥാനില്‍ കുട്ടികളടക്കം 21 മരണം

Published : Jan 09, 2022, 08:09 AM IST
Vehicles Trapped   in Snowstorm : മഞ്ഞുവീഴ്ചയില്‍ വാഹനങ്ങള്‍ കുടുങ്ങി; പാകിസ്ഥാനില്‍ കുട്ടികളടക്കം 21 മരണം

Synopsis

 മഞ്ഞു വീഴ്ച കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങള്‍ കുടുങ്ങിപ്പോകുകയായിരുന്നു.  

ലാഹോര്‍: പാകിസ്ഥാനിലെ (Pakistan)  പ്രധാന ഹില്‍ സ്റ്റേഷനായ മറിയില്‍ (Murree) കനത്ത മഞ്ഞുവീഴ്ചയെ (Snow storm) തുടര്‍ന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങി 21 സഞ്ചാരികള്‍ മരിച്ചു. ഒമ്പത് കുട്ടികളടക്കമാണ് മരിച്ചത്. മറിയിലെ മഞ്ഞു വീഴ്ച കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങള്‍ കുടുങ്ങിപ്പോകുകയായിരുന്നു. വഴിയില്‍ കുടുങ്ങിയ വാഹനങ്ങള്‍ മഞ്ഞിനടിയിലായത് അപകട കാരണം.

പ്രദേശത്തെ ദുരന്തമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങിയതോടെ പ്രദേശത്തേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കുടുങ്ങിക്കിടന്ന സഞ്ചാരികളെ രക്ഷപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് പ്രദേശത്തുണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ നിര്‍ദേശം നല്‍കി. 1122 പേരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടുക്കം രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഇസ്ലാമാബാദില്‍ നിന്ന് മറിയിലേക്കുള്ള റോഡ് അടച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'