
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ എയർ ഫോഴ്സ് ഉദ്യോഗസസ്ഥനെ പൊലീസ് ആള് മാറി വെടിവച്ചുകൊന്നതായി പരാതി. റോജർ ഫോർട്സൺ എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. അപാർട്മെന്റിൽനിന്ന് ബഹളം കേൾക്കുന്നതായി ഒരു സ്ത്രീ അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. കതക് തുറന്ന ഫോർട്സന്റെ കയ്യിൽ തോക്കുകണ്ട പൊലീസുകാരൻ വെടിയുതിർക്കുകയായിരിന്നു. എന്നാൽ ഫ്ലാറ്റിൽ മറ്റാരും ഇല്ലെന്നും അവിടെ പ്രശ്നങ്ങളില്ലായിരുന്നുവെന്നുമാണ് എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുടുംബം വാദിക്കുന്നത്.
ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ നിന്നുള്ള റെക്കോർഡിംഗ് പുറത്ത് വിട്ടിരിക്കുകയാണ് പൊലീസ്. വെടിവയ്പ് നടത്തി പൊലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാമുകിയുമായി സംസാരിക്കുന്നതിനിടെ പുറത്ത് ശബ്ദം കേട്ടതോടെ തോക്കുമെടുത്ത് നോക്കാനെത്തിയ 23കാരനെയാണ് പൊലീസ് വെടിവച്ച് വീഴ്ത്തിയതെന്നും വീട് മാറിയാണ് പൊലീസ് ഉദ്യോഗസ്ഥൻ എത്തിയതെന്നുമാണ് എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുടുംബം ആരോപിക്കുന്നത്.
23കാരൻ തോക്ക് താഴെയിട്ടതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടി വച്ചതെന്നും 23കാരന്റെ അപാർട്ട്മെന്റിൽ സംഭവ സമയത്ത് മറ്റാരുമില്ലെന്നാണ് കുടുംബം വാദിക്കുന്നത്. ബലം പ്രയോഗിച്ചാണ് പൊലീസ് വാതിൽ തുറന്നതെന്നാണ് വീഡിയോ കോളിലുണ്ടായിരുന്ന എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കാമുകിയും വിശദമാക്കുന്നത്. പുറത്ത് വന്ന ബോഡി ക്യാം വീഡിയോയിലും നിലത്തേക്ക് ചൂണ്ടിയ നിലയിലാണ് എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കയ്യിലെ തോക്കുള്ളത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഒന്നും ഒളിച്ച് വയ്ക്കാനുള്ളതല്ല അന്വേഷണമെന്ന് ഉറപ്പാക്കുമെന്നാണ് പൊലീസ് പ്രതികരിക്കുന്നത്.
ആറ് തവണയാണ് എയർ ഫോഴ്സ് ഉദ്യോഗസ്ഥന് വെടിയേറ്റത്. അറ്റ്ലാൻറ സ്വദേശിയാണ് കൊല്ലപ്പെട്ട എയർഫോഴ്സ് ഉദ്യോഗസ്ഥൻ. സ്വന്തം വീടുകളിൽ വച്ച് കറുത്ത വർഗക്കാർ കൊല്ലപ്പെട്ട സംഭവങ്ങളുമായി ഏറെ സമാനതയുള്ളതിനാൽ വലിയ പ്രതിഷേധമാണ് വെടിവയ്പിനേക്കുറിച്ച് ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam