
പാരിസ്: ജനപ്രിയ വീഡിയോ ഗെയിം ആയ ഫോട്ട്നൈറ്റില്‍ പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ 11 വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് 23 വയസുകാരനായ യുവാവ്. ഓവൻ എൽ എന്നയാളാണ് കുറ്റ സമ്മതം നടത്തിയതെന്ന് ദി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോട്ട്നൈറ്റില്‍ തോറ്റതിന് വന്ന ദേഷ്യത്തില്‍ എതിരെ കളിച്ചയാളോട് പക തോന്നിയെന്നും പുറത്തിറങ്ങി തന്റെ നിരാശ തീര്‍ക്കാനായി ഒരുപാട് നേരം ചുറ്റി നടന്നുവെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഓവൻ എൽ എന്ന പ്രതി കുറ്റം സമ്മതിച്ചതായി ഫ്രഞ്ച് പോലീസ് പറഞ്ഞു.
ഫെബ്രുവരി 8 നാണ് 11 വയസ്സുള്ള ലൂയിസ് ലസല്ലെയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് 12 മണിക്കൂറുകള്‍ക്ക് ശേഷം എസ്സോണിലെ എപിനേ-സർ-ഓർഗിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഫെബ്രുവരി 7 ന് ഉച്ചയ്ക്ക് 1:50 ഓടെ മിഡിൽ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ലൂയിസിനെ അവസാനമായി കണ്ടത്. എന്തെങ്കിലും മോഷ്ടിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന പ്രതിയുടെ മുന്നിലേക്കാണ് ആകസ്മികമായി ലൂയിസ് എത്തിയത്. ലൂയിസിന്റെ കഴുത്തില്‍ ബാന്റിട്ട് വച്ച മൊബൈല്‍ ഫോണ്‍ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ പെണ്‍കുട്ടിയോട് ഇയാള്‍ തന്റെ ഒരു സാധനം കളഞ്ഞു പോയെന്ന് പറഞ്ഞു. അങ്ങനെ തൊട്ടടുത്തുളള മരങ്ങളുടെ കൂട്ടത്തിലേക്ക് അവളെ വിളിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനു ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മറ്റും നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പേടിച്ചു പോയ പെണ്‍കുട്ടി അലറാന്‍ തുടങ്ങിയെന്നും പരിഭ്രാന്തനായ പ്രതി ലൂയിസിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ലൂയിസിന്റെ മൃതദേഹത്തിനടുത്തു നിന്നു തന്നെ ഫോണ്‍ കണ്ടെടുത്തിരുന്നു. ലൈംഗികാതിക്രമം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഒരു പുരുഷന്റെ ഡിഎന്‍എ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും കണ്ടെടുത്തുവെന്നും പൊലീസ് പറഞ്ഞു.
'ട്രംപിന്റെ ഈ തീരുമാനം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകും'; മുന്നറിയിപ്പ് നൽകി യുഎൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...