പാർലമെന്‍റടക്കം ആക്രമിച്ച് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം, നിഴൽ മന്ത്രിസഭയും; ജർമനിയിൽ 25 അംഗ സംഘം പിടിയിൽ

By Web TeamFirst Published Dec 7, 2022, 6:41 PM IST
Highlights

സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും അട്ടിമറി സംഘത്തിൽ ഉണ്ടായിരുന്നതായി ജർമൻ അധികൃതർ വ്യക്തമാക്കി

ബെർലിൻ: സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് ജർമ്മിനിയിൽ 25 അംഗ സംഘം പിടിയിൽ. രാജ്യ വ്യാപകമായ റെയിഡിനൊടുവിലാണ് സ്ത്രീകളടക്കമുള്ള തീവ്ര വതലു സംഘത്തെ പിടികൂടിയത്. നിലവിലെ ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച് 1871 ലെ ജർമ്മനിയെ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യം വച്ചായിരുന്നു ഈ സംഘം പ്രവർത്തിച്ചുവന്നത്. ഹെൻറിച്ച് പതിമൂന്നാമൻ രാജകുമാരൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് അട്ടിമറിക്ക് നേതൃത്വം നൽകിയിരുന്നത്. ഇതിനായി നിഴൽ മന്ത്രിസഭയും സംഘം രൂപീകരിച്ചിരുന്നു. സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും അട്ടിമറി സംഘത്തിൽ ഉണ്ടായിരുന്നതായി ജർമൻ അധികൃതർ വ്യക്തമാക്കി. പാർലമെന്‍റ് അടക്കം സർക്കാർ സ്ഥാപനങ്ങളെ ആക്രമിച്ച് അട്ടിമറിക്ക് തുടക്കമിടാനായിരുന്നു ഇവരുടെ പദ്ധതി. വിവരം ചോർന്നതിനെ തുർന്നാണ് രാജ്യ വ്യാപക റെയിഡ് നടത്തി സംഘത്തിൽ ഉള്ളവരെ പിടികൂടിയത്. ഇവരിൽ ആയുധങ്ങളടക്കമുള്ള വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃത‍ർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ജർമൻ അധികൃതർ പറയുന്നതിങ്ങനെ

സായുധ അട്ടിമറിയിലൂടെ സർക്കാരിനെ അട്ടിമറിക്കാനാണ് തീവ്ര വലതുപക്ഷ തീവ്രവാദികൾ നീക്കം നടത്തിയത്. ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥർ ജർമനിയുടെ വിവിധ പ്രദേശങ്ങളിൽ റെയ്ഡ് നടത്തിയാണ് 25 പേരെ കസ്റ്റഡിയിലെടുത്തത്. ജർമനിയിലെ 16 സംസ്ഥാനങ്ങളിൽ 11 സംസ്ഥാനങ്ങളിലും റെയിഡ് നടത്തി. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരും തെരച്ചിലിലിൽ പങ്കുചേർന്നു. നിയമമന്ത്രി മാർക്കോ ബുഷ്മാൻ റെയ്ഡുകളെ "തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ" എന്നാണ് വിശേഷിപ്പിച്ചത്. പിടിക്കപ്പെട്ടവർ സംസ്ഥാനത്തെ സ്ഥാപനങ്ങൾക്ക് നേരെ സായുധ ആക്രമണം ആസൂത്രണം ചെയ്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൾ റീച്ച് സിറ്റിസൺസ് പ്രസ്ഥാനം എന്ന് വിളിക്കപ്പെടുന്നവരുമായി ബന്ധമുള്ളവരാണെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. പിടിയിലായ 25 പേർക്ക് പുറമെ 27 പേർ കൂടി നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും തെരച്ചിലടക്കം നടക്കുമോ എന്നതാണ് കണ്ടറിയാനുള്ളത്.

കുർസ്കിലെ എയർഫീൽഡിലെ ഇന്ധന ശേഖരത്തിന് തീയിട്ട് ഡ്രോണ്‍ ആക്രമണം

click me!