പട്ടാപ്പകൽ ജ്വല്ലറിയിലേക്ക് ഇരച്ചുകയറി 25 ഓളം പേരുടെ സംഘം; 10 ലക്ഷം ഡോളറിൻ്റെ സ്വർണം കവർന്നു; കാലിഫോർണിയയിൽ വൻ കൊള്ള

Published : Sep 26, 2025, 09:58 AM IST
California jewellery store in USD 1 million heist

Synopsis

അമേരിക്കയിലെ കാലിഫോർണിയയിൽ, സാൻ റാമോണിലെ ഒരു ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കൊള്ള നടന്നു. ആയുധങ്ങളുമായി അതിക്രമിച്ചു കയറിയ 25 അംഗ സംഘം പത്ത് ലക്ഷം ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ കൊള്ളയടിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഏഴ് പേർ അറസ്റ്റിലായി

കാലിഫോർണിയ: അമേരിക്കയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ വൻ കവർച്ച. കാലിഫോർണിയയിലെ സാൻ റാമോൺ നഗരത്തിലെ ഹെല്ലർ ജ്വല്ലേർസിലാണ് കവർച്ച നടന്നത്. 25 ഓളം പേരടങ്ങുന്ന സംഘം പട്ടാപ്പകൽ ജ്വല്ലറിയിലേക്ക് ഇരച്ചുകയറി പത്ത് ലക്ഷം ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ കൊള്ളയടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അതിവേഗം സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിന്തുടർന്നു. സംഘാംഗങ്ങളായ ചിലർ പിടിയിലായതായാണ് വിവരം. തോക്കുകളും വടിവാളുകളും മഴുവും അടക്കം ആയുധങ്ങളുമായാണ് സംഘം കടയിലേക്ക് കയറിയതെന്ന് ജ്വല്ലറി ജീവനക്കാർ പറഞ്ഞു.

കൊള്ള സംഘം ജ്വല്ലറിയുടെ ഗ്ലാസ് ഡോർ തുറക്കാൻ വെടിയുതിർത്തതായി വിവരമുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ല. ആറ് വാഹനങ്ങളിലായാണ് അക്രമി സംഘം ജ്വല്ലറിക്കടുത്തേക്ക് എത്തിയത്. വാഹനം ജ്വല്ലറിയുടെ തന്നെ പാർക്കിങ് ഏരിയയിൽ നിർത്തിയ ശേഷം ആയുധങ്ങളുമായി ഇവർ ജ്വല്ലറിയിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സാൻ റാമോൺ പൊലീസാണ് പ്രതികളെ പിന്തുടർന്നത്. എന്നാൽ കൊള്ളസംഘം മണിക്കൂറിൽ 100 മൈൽ വേഗത്തിൽ വാഹനം ഓടിച്ച് മുന്നോട്ട് പോയതിനാൽ പൊലീസിന് ഇവരെ പിന്തുടരാൻ സാധിച്ചില്ല.

 

 

തുടർന്ന് ഡ്രോൺ ദൃശ്യങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ സഹായത്തോടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കൊള്ളയിൽ എത്രത്തോളം പങ്കുണ്ടെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഡബ്ലിൻ, ഓക്‌ലൻഡ് എന്നിവിടങ്ങളിലായാണ് ഏഴ് പേർ പിടിയിലായത്. ഇവരിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വിവരമുണ്ട്. 17 നും 31 നും ഇടയിൽ പ്രായമുള്ളവരാണ് ഇവരെല്ലാം. എല്ലാവരും ഓക്‌ലൻഡ് സ്വദേശികളാണ്. കൊള്ളയടിച്ചതിൽ കുറച്ച് ആഭരണങ്ങളും പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് കണ്ടെത്തി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?