
കാഠ്മണ്ഡു: അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ തന്നെ നേപ്പാൾ സർക്കാർ നേരിടുന്നത് ഗുരുതര പ്രതിസന്ധി. രണ്ട് മന്ത്രിമാരാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാജിവച്ചത്. അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അതിർത്തിയിലെ തർക്കങ്ങളും ആഭ്യന്തര കലഹങ്ങളും ഉടലെടുത്തത് ബലേൻ ഷായുടെ നേതൃത്വത്തിലുള്ള നേപ്പാൾ ഭരണകൂടത്തിന് വലിയ തലവേദനയാകുകയാണ്.
അതിർത്തിയിലെ ഉപരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾക്കിടയിലാണ് മന്ത്രിമാരുടെ ഈ പിന്മാറ്റം. മധേസി വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളും ഇന്ധനക്ഷാമം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ദൗർലഭ്യവും രാജ്യത്ത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. പരിഷ്കരണവാദിയെന്ന ബലേൻ ഷായുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നതാണ് 26 ദിവസങ്ങൾക്കുള്ളിലുള്ള മന്ത്രിമാരുടെ രാജി. പദവിയേക്കാൾ മൂല്യം ധാർമ്മികതയ്ക്ക് ആണെന്ന് വിശദമാക്കിയാണ് നേപ്പാൾ ആഭ്യന്തര മന്ത്രി സുഡാൻ ഗുരുംഗ് രാജിവച്ചത്. തൊഴിൽ മന്ത്രി ദീപക് കുമാർ പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെയാണ് രാജിവച്ചത്.
പുതിയ ഭരണഘടനയോടുള്ള വിയോജിപ്പിനെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ തുടരുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കാൻ സാധിക്കാത്തത് സർക്കാരിന്റെ നിലനിൽപ്പിനെത്തുടന്നെ ബാധിക്കുമെന്ന സൂചനകളാണ് നിലവിലെ രാഷ്ട്രീയ മാറ്റങ്ങൾ നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ നീക്കങ്ങൾ നേപ്പാളിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam