
സാന്‍റോറിനി: മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന് പിന്നാലെ സാന്‍റോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രീക്ക് ദ്വീപിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച 5.2 തീവ്രതയുള്ള ചലനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രീക്ക് ദ്വീപിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ അടുത്ത ദിവസങ്ങളിൽ മേഖലയിലുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനം രേഖപ്പെടുത്തിയതിന് പിന്നാലെ 11,000ലേറെ പേരയാണ് ദ്വീപിൽ നിന്ന് മാറ്റി താമസിപ്പിച്ചിട്ടുള്ളത്.
'സീരിയസായി' പ്രണയത്തിൽ, പുതിയ കാമുകിയെക്കുറിച്ച് ബിൽഗേറ്റ്സ്, ചില്ലറക്കാരിയല്ല പൌള
മാർച്ച് മൂന്ന് വരെയാണ് അടിയന്തരാവസ്ഥയെന്നാണ് സർക്കാർ വിശദമാക്കിയിട്ടുള്ളത്. നാശനഷ്ടമടക്കമുള്ളവ കൈകാര്യം ചെയ്യുന്നതിനാണ് ഒരുമാസത്തോളം നീളുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ബോട്ടിലും വിമാന മാർഗത്തിലുമായാണ് ആളുകളെ ദ്വീപിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. 6.0ൽ അധികം തീവ്രതയുള്ള ഭൂചലനം ദ്വീപിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് മുൻകരുതൽ.
ആൻഡമാനിൽ വള്ളം മറിഞ്ഞ് മലയാളി സൈനികനെ കാണാതായിട്ട് 5 ദിവസം; തെരച്ചിലിന് സൈനിക സഹായം തേടി കുടുംബം
ഗ്രീക്ക് പ്രധാനമന്ത്രി ദ്വീപ് ഇന്ന് സന്ദർശിക്കുമെന്നാണ് വിശദമാക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും മേഖലയിൽ ഭൂചലനമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഗ്രീസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാന്‍റോറിനി. നിലവിൽ ഓഫ് സീസണായതിനാൽ ദ്വീപിലെ താമസക്കാരും ജോലിക്കാരുമാണ് ദ്വീപിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ ഏറെയും. ആശുപത്രികളിലെ ജീവനക്കാരെ അവധിയും ഓഫും റദ്ദാക്കി തിരികെ വിളിച്ചിരിക്കുകയാണ്. സുനാമി ഭീഷണി കൂടിയുള്ളതിനാൽ സ്കൂളുകൾക്ക് അവധിയും നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം