
വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിളെ ലൈംഗിക ചൂഷണം ചെയ്തെന്ന പരാതിയിൽ കാലിഫോര്‍ണിയക്കാരനായ 34 കാരന് 690 വര്‍ഷം തടവ് വിധിച്ച് കോടതി. പതിനാറ് ആണ്‍കുട്ടികളെ വര്‍ഷങ്ങളോളം ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കോസ്റ്റാ മെസ സ്വദേശിയായ മാത്യു അന്റോണിയോ ഷഷ്‌ഷ്വെസ്‌ക്കിക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്. രണ്ടിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ള പതിനാറ് കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച് വന്നിരുന്നത്. ആയയായി ജോലി ചെയ്തിരുന്ന മാത്യു താൻ ജോലിക്ക് നിന്നിരുന്ന വീട്ടിലെ കുട്ടികളെയാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നത്.
ഒരു കുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് നടച്ചിയ അന്വേഷണച്ചിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിയുന്നത്. ഇതുവരെ 34 കേസുകളാണ് മാത്യുവിനെതിരെ രജസ്റ്റർ ചെയ്തിട്ടുള്ളത്. ഇതില്‍ 27 കേസുകളിലെ ഇരകള്‍ പതിനാല് വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. ലഗൂന ബീച്ച് സ്വദേശികളായ ദമ്പതികള്‍ മകന്‍റെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് അന്വേഷിച്ചപ്പോഴാണ് ലൈംഗിക ചൂഷണം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. എട്ടു വയസ്സുകാരനായ മകന്റെ ശരീരഭാഗങ്ങളില്‍ മാത്യു മോശമായി സ്പര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഇതോടെയാണ് മാത്യു അറസ്റ്റിലാകുന്നതും ചോദ്യം ചെയ്യലിൽ മറ്റ് കുറ്റകൃത്യങ്ങളേക്കുറിച്ച് പൊലീസിന് വവിരം ലഭിക്കുന്നതും.
താൻ ജോലി ചെയ്തിരുന്ന വീടുകളിളെ ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പ്രതി സമ്മതിച്ചു. വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. മാത്യു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ തന്‍റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ പൊലീസ് മാത്യു ജോലി ചെയ്തിരുന്ന വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതോടെയാണ് മാത്യുവിനെതിരെ കൂടുതൽ പരാതികളെത്തിയത്. കുറ്റം തെളിയക്കപ്പെട്ടതോടെ കോടതി പ്രതിക്ക് 690 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
Read More: 'തീക്കട്ടയിൽ ഉറുമ്പോ': കോടതി കെട്ടിടത്തിൽ പൊലീസിന്‍റെയും പ്രോസിക്യൂട്ടറുടെയും പണം മോഷണം പോയി !
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam