ജന്മദിനാഘോഷത്തിനിടെ ബാൽക്കണി തകർന്നു, വീണത് നടപ്പാതയിലെ കല്ലിലേക്ക്, 35കാരിക്ക് ദാരുണാന്ത്യം

Published : Jul 26, 2026, 10:37 PM IST
dead body

Synopsis

പ്രാദേശിക ഫിറ്റ്നസ് മേഖലയിൽ വളരെ സജീവമായ വ്യക്തിത്വമായിരുന്നു യുവതി. ബാൽക്കണിയുടെ സംരക്ഷണ വേലി തകർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക ചിത്രങ്ങൾ സൂചിപ്പിക്കുന്നത്

റിയോ: ജന്മദിനാഘോഷത്തിനിടെ ബാൽക്കണി തകർന്നു.നാല് മീറ്ററോളം താഴ്ചയിലേക്ക് വീണ 35കാരിക്ക് ദാരുണാന്ത്യം.ബ്രസീലിലെ ഉറുചുകയിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയും ജിം ഉടമയുമായ ലോറൊന മൊറേസ് എന്ന 35കാരിയാണ് മരിച്ചത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ വച്ചായിരുന്നു അപകടം. നാല് മീറ്ററോളം ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച ലൊറേനയ്ക്ക് വീഴ്ചയിൽ ഗുരുതരമായി പരിക്കേൽക്കുകയും തലയോട്ടിക്ക് ക്ഷതമേൽക്കുകയും ചെയ്തു. വീഴ്ചയ്ക്ക് പിന്നാലെ റോഡിന്റെ വശത്തെ നടപ്പാതയിലെ കല്ലിൽ തലയിടിച്ചതാണ് മരണകാരണം.

പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷം സമീപത്തുള്ള ഇല്യുസ് നഗരത്തിലെ വിദഗ്ദ്ധ ആശുപത്രിയിലേക്ക് ലൊറേനയെ മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും ചികിത്സയ്ക്കിടയിലും 35കാരിക്ക് രണ്ടുതവണ ഹൃദയാഘാതമുണ്ടായി. പ്രാദേശിക ഫിറ്റ്നസ് മേഖലയിൽ വളരെ സജീവമായ വ്യക്തിത്വമായിരുന്നു യുവതി. ബാൽക്കണിയുടെ സംരക്ഷണ വേലി തകർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശം ശാന്തമായ 2 നാൾ, അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം
ശത്രുക്കളെ നേരിടാനുള്ള പ്രത്യേക പ്രതിരോധ തന്ത്രം, വർഷത്തിൽ രണ്ടുതവണ പറന്നെത്തും, വംശനാശഭീഷണിയുള്ള അത്യപൂർവ്വ മൂങ്ങയെ കണ്ടെത്തി