
പെൻസിൽവാനിയ: 14കാരനുമായി ലൈംഗിക ബന്ധം പുലർത്തിയ സ്കൂൾ കൌൺസിലർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ പെൻസിൽവാനിയയിലെ പെൻറിഡ്ജ് സൌത്ത് മിഡിൽ സ്കൂളിലെ കൌൺസിലറായ 36കാരിക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2022ലെ സ്കൂൾ വിനോദയാത്രയ്ക്കിടെയാണ് 36കാരിയായ കെല്ലി ആൻ ഷൂട്ട് 14കാരനുമായി അടുക്കുന്നത്. ഇതിന് പിന്നാലെ കൌൺസിലറുടെ വീട്ടിൽ വച്ച് 36കാരി 14കാരനുമായി ലൈംഗിക ബന്ധം പുലർത്തുകയായിരുന്നു. വിദ്യാർത്ഥിയുടെ അമ്മയുടെ പരാതിയിലാണ് സംഭവത്തിൽ കേസ് എടുത്തത്.
എന്നാൽ 36കാരിക്കെതിരെ ചുമത്തിയ ലൈംഗിക പീഡനം അടക്കമുള്ള ഗുരുതര കുറ്റങ്ങൾ കോടതി തള്ളി. 14കാരന്റെ മൊഴിയെടുത്തതിന് ശേഷമായിരുന്നു ഇത്. ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥിയെ 36കാരി ഓഫീസ് മുറിയിലേക്ക് സ്ഥിരമായി വിളിപ്പിച്ചിരുന്നു. ഇത് 14കാരൻ ക്ലാസുകൾ നഷ്ടപ്പെടാൻ കാരണമായിരുന്നു. പെൻസിൽവാനിയയിലെ സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് മേഖലയിൽ വച്ചും ഇവർ ശാരീരിക ബന്ധം പുലർത്തിയതായും കോടതി കണ്ടെത്തി. വേനൽ അവധിക്കും മകൻ സ്ഥിരമായി സ്കൂളിലേക്ക് പോവുന്നതിലെ അസ്വാഭാവികത ശ്രദ്ധിച്ച 14കാരന്റെ മാതാവാണ് സ്കൂൾ ജീവനക്കാരിയുമായുള്ള ബന്ധം കണ്ടെത്തുന്നത്.
ലൈംഗിക കുറ്റവാളി എന്ന ഗണത്തിലാണ് യുവതിയെ കോടതി ഉൾപ്പെടുത്തിയിരിക്കുന്നത്. 1 വർഷത്തേക്ക് ഇരയുമായി ബന്ധപ്പെടുന്നതിനും കോടതി 36കാരിയെ വിലക്കിയിട്ടുണ്ട്. ഭാവിയിൽ ഒരു സ്കൂളിലും കൌൺസിലർ ജോലി ചെയ്യാനും യുവതിക്ക് വിലക്കുണ്ട്. ഇതിന് പുറമേ സ്ഥിരമായി മാനസികാരോഗ്യ പരിശോധനയ്ക്കും യുവതി വിധേയയാവണം. വിശ്വാസം വേണ്ട ജോലിയാണ് യുവതി ചെയ്തിരുന്നത്. എന്നാൽ യുവതിയുടെ പ്രവർത്തി അൽപം പോലും വിശ്വാസം ജോലിയോട് പുലർത്തുന്നതായിരുന്നില്ലെന്നും കോടതി വിമർശിച്ചു.
36കാരിയുടെ കമ്മലുകൾ അന്വേഷണത്തിനിടെ 14കാരന്റെ കിടപ്പുമുറിയിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്കൂൾ ജീവനക്കാരിയ്ക്ക് വിദ്യാർത്ഥിയോട് ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇവരെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. 2023 ജൂലൈയിലാണ് ഇവർ തമ്മിലുള്ള ബന്ധം പുറത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam