ലണ്ടനിൽ ട്രക്കിൽ കണ്ടെത്തിയ മുപ്പത്തി ഒൻപത് മൃതദേഹങ്ങളും ചൈനീസ് പൗരന്മാരുടേത്

By Web TeamFirst Published Oct 24, 2019, 7:17 PM IST
Highlights

അറസ്റ്റിലായ റോബിന്‍സണ്‍ എന്ന ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. ഉത്തര അയര്‍ലന്‍ഡ് പൗരനാണ് ഇയാൾ.

എസെക്സ്: ലണ്ടന്‍ നഗരത്തില്‍ കണ്ടെയ്നർ ട്രക്കിൽ കണ്ടെത്തിയ മുപ്പത്തി ഒൻപത് മൃതദേഹങ്ങളും ചൈനീസ് പൗരന്മാരുടേതെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗ്രേയ്സിലെ ഈസ്റ്റേണ്‍ അവന്യൂവിലുള്ള വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിൽ 39 മൃതദേഹങ്ങള്‍ നിറച്ച കണ്ടെയ്‍നര്‍ കണ്ടെത്തിയത്.

അറസ്റ്റിലായ റോബിന്‍സണ്‍ എന്ന ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. ഉത്തര അയര്‍ലന്‍ഡ് പൗരനാണ് ഇയാൾ. അന്വേഷണത്തിന്റെ ഭാഗമായി ഉത്തര അയര്‍ലന്‍ഡിലെ രണ്ട് വീടുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. മനുഷ്യക്കടത്തിനിടെയുണ്ടായ അപകടമാണ് ഇതെന്നാണ് കരുതുന്നത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് മുപ്പത്തി എട്ട് മുതിര്‍ന്നയാളുകളും കൗമാരപ്രായത്തിലുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്. 

Read Also: ഒരു കണ്ടെയ്നര്‍ നിറയെ മൃതദേഹങ്ങള്‍; ഞെട്ടി പൊലീസും നാടും

click me!