പാരീസിനെ നടുക്കി 20കാരൻ: പൊലീസ് ആസ്ഥാനത്ത് മരിച്ചത് അഞ്ച് പേർ

By Web TeamFirst Published Oct 3, 2019, 8:49 PM IST
Highlights

ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥർ ഉയർന്ന വേതനവും തൊഴിൽ സമയം കുറയ്ക്കാനും, പൊലീസുകാരുടെ ആത്മഹത്യാ നിരക്ക് കുറയ്ക്കാനും ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് പൊലീസ് ആസ്ഥാനത്തെ കൂട്ടക്കുരുതി

പാരീസ്: പൊലീസ് ആസ്ഥാനത്തെത്തിയ യുവാവ് കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മരിച്ച പൊലീസുകാരുടെ എണ്ണം നാലായി. പ്രതിയായ യുവാവടക്കം മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി.

പാരീസ് പൊലീസിന്റെ ഇന്റലിജൻസ് യൂണിറ്റിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്ന 20കാരനാണ് അക്രമി. എന്താണ് ആക്രമണത്തിന് പ്രേരണയായതെന്ന് വ്യക്തമല്ല. 

ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥർ ഉയർന്ന വേതനവും തൊഴിൽ സമയം കുറയ്ക്കാനും, പൊലീസുകാരുടെ ആത്മഹത്യാ നിരക്ക് കുറയ്ക്കാനും ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് പൊലീസ് ആസ്ഥാനത്തെ കൂട്ടക്കുരുതി.

സമീപകാലത്ത് ഫ്രാൻസ് പൊലീസിനെ തീവ്രവാദികൾ വളരെയധി ഉന്നംവച്ചിരുന്നു. 2017 തോക്കുധാരിയായ ഒരാളുടെ വെടിയേറ്റ് ഒറു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. 2016 ൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്നവർ നടത്തിയ ആക്രമണത്തിലും പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.

click me!