ഹോണ്ടുറാസിലെ വനിതാ ജയിലില്‍ ഇരുസംഘങ്ങള്‍ തമ്മില്‍‌ കലാപം; 41 മരണം

Published : Jun 21, 2023, 07:01 PM ISTUpdated : Jun 21, 2023, 07:21 PM IST
ഹോണ്ടുറാസിലെ വനിതാ ജയിലില്‍ ഇരുസംഘങ്ങള്‍ തമ്മില്‍‌ കലാപം; 41 മരണം

Synopsis

18 -ാം സ്ട്രീറ്റ് ഗ്യാങ്ങും MS-13 ഗ്യാങ്ങും തമ്മിലുള്ള ശത്രുത പുരുഷ ജയിലുകളില്‍ നേരത്തെയും കലാപത്തിന് കാരണമായിരുന്നു. ഈ ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പക ആദ്യമായാണ് വനിതാ ജയിലിലേക്ക് പടരുന്നത്.


തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ പുരുഷ ജയിലുകളില്‍ കലാപം ഇന്ന് സര്‍വ്വസാധാരണമായ ഒന്നായി മാറിയിരിക്കുന്നു. എന്നാല്‍, വനിതാ ജയിലുകളില്‍ അത്ര സാധാരണമല്ലാത്തിരുന്ന കലാപം, ഇന്നലെ ഹോണ്ടുറാസിന്‍റെ തലസ്ഥാനമായ ടെഗുസിഗാൽപയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏക വനിതാ ജയിലില്‍ (National Women's Penitentiary for Social Adaptation) പൊട്ടിപ്പുറപ്പെട്ടു. കലാപത്തില്‍ 41 ഓളം സ്ത്രീ തടവുകാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രണാധീനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ ഏകദേശം 900 ത്തോളം സ്ത്രീ തടവുകാരെയാണ് പാര്‍പ്പിച്ചിരുന്നത്. 

മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും കുപ്രസിദ്ധമായ രണ്ട് ക്രിമിനൽ സംഘങ്ങള്‍ തമ്മിലുള്ള കിടമത്സരമാണ് കലാപത്തിന് കാരണമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 18 -ാം സ്ട്രീറ്റ് ഗ്യാങ്ങും MS-13 ഗ്യാങ്ങും തമ്മിലുള്ള ശത്രുത പുരുഷ ജയിലുകളില്‍ നേരത്തെയും കലാപത്തിന് കാരണമായിരുന്നു. ഈ ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പക ആദ്യമായാണ് വനിതാ ജയിലിലേക്ക് പടരുന്നത്. കലാപത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരമനുസരിച്ച് ഒരു ഗ്യാങ്ങിലെ അംഗങ്ങള്‍ മറു ഗ്യാങ്ങിലെ അംഗങ്ങളെ കളിയാക്കുകയും ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 

ജയിലിലെ കിടക്കകള്‍ക്ക് കലാപകാരികള്‍ തീയിട്ടുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേരും തീപിടിത്തത്തില്‍ കൊല്ലപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, കലാപത്തിനിടെ ജയിലില്‍ വെടിവയ്പ്പും മറ്റ് ആയുധങ്ങളും പ്രയോഗിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓട്ടോമാറ്റിക് ആയുധങ്ങളും വെട്ടുകത്തികളും ജയിലിലേക്ക് തടവുകാര്‍ എങ്ങനെ കടത്തി എന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്.  'സ്ത്രീകളുടെ ക്രൂരമായ കൊലപാതകത്തിൽ താൻ ഞെട്ടിപ്പോയിയെന്നും സംഭവത്തില്‍ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും'  പ്രസിഡന്‍റ് സിയോമാര കാസ്‌ട്രോ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. 

 

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് ഏകാധിപതി; യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ

കലാപത്തെ തുടര്‍ന്ന് സുരക്ഷാ മന്ത്രി റാമോൺ സബിലോണിനെ പിരിച്ചുവിട്ടു, പകരം ദേശീയ പോലീസ് സേനയുടെ തലവനായ ഗുസ്താവോ സാഞ്ചസിനെ നിയമിച്ചു.  ചൊവ്വാഴ്ച പുലർച്ചെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വനിതാ ജയിലിൽ നിന്ന് ചാരനിറത്തിലുള്ള പുക ഉയരുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിച്ചു. മരിച്ചവരിൽ പലരും തീപിടുത്തത്തിൽ നിന്ന് രക്ഷതേടി കുളിമുറിയില്‍ അഭയം തേടിയിരുന്നവരായിരുന്നെന്നും കത്തിക്കരിഞ്ഞ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മറ്റ് ചിലരെ ഇടനാഴികളിലും ജയിൽ മുറ്റത്തും വെച്ച് സംഘാംഗങ്ങൾ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഇരുസംഘങ്ങളിലും ബന്ധമില്ലാതിരുന്ന ചില തടവുകാരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. സഹ പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥയും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ചിലര്‍ തടവ് ശിക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങേണ്ടവരായിരുന്നു. 2019 -ൽ ഹോണ്ടുറാസിന്‍റെ വടക്കൻ തുറമുഖ നഗരമായ തേലയിലെ ജയിലിൽ നടന്ന കലാപത്തില്‍ 18 പേർ കൊല്ലപ്പെട്ടിരുന്നു.

മദ്യപിക്കാനെത്തിയ യുവതികള്‍ പബിന്‍റെ 'വൈബ്' ലേക്ക് ഉയര്‍ന്നില്ല; 3,433 രൂപ പിഴ ചുമത്തി ചൈനീസ് പബ്!

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു