ബാറിലെത്തിയ ഒരു കൂട്ടം യുവതികൾക്ക് പബ് മാനേജർ 3,433 രൂപ പിഴ ചുമത്തിയെന്ന് കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
റെസ്റ്റോറന്‍റുകളും ബാറുകളും ഉപഭോക്താക്കളെ ആകർഷിക്കുന്ന നിരവധി സവിശേഷമായ അന്തരീക്ഷങ്ങള്‍ ഒരുക്കാറുണ്ട്. ആകർഷീണയവും രുചികരവുമായ ഭക്ഷണം പോലെ തന്നെയാണ് കഴിക്കുന്ന സ്ഥലത്തെ അന്തരീക്ഷവും. കാഴ്ചയ്ക്കോ കേള്‍വിക്കോ അസ്വസ്ഥതയുണ്ടാക്കുന്ന സ്ഥലത്ത് നിന്നും ഭക്ഷണം കഴിക്കാന്‍, അതെത്ര രുചികരമാണെങ്കില്‍ പോലും ആളുകള്‍ തയ്യാറാകില്ല. എന്നാല്‍ വളരെ ഊർജ്ജസ്വലമായ അന്തരീക്ഷമോ ശാന്തമായ അന്തരീക്ഷമോ ഉള്ള ഇടങ്ങളാണെങ്കില്‍ ഭക്ഷണം വലിയ കുഴപ്പമില്ലെങ്കില്‍ പോലും ആളുകള്‍ കഴിക്കാനായി ചെല്ലും. ഇത്രയും പറഞ്ഞതെന്തിനാണന്നല്ലേ? ചൈനയിലെ ഒരു റസ്റ്റോറന്‍റില്‍ കഴിഞ്ഞ ദിവസം നടന്ന വിചിത്രമായ ഒരു കേസിനെ കുറിച്ച് പറയാന്‍ തന്നെ.
ബാറിലെത്തിയ ഒരു കൂട്ടം യുവതികൾക്ക് പബ് മാനേജർ 3,433 രൂപ പിഴ ചുമത്തിയെന്ന് കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാറിലെത്തിയ യുവതികൾ നിശബ്ദരായി ഇരുന്ന് മദ്യപിച്ചതാണ് പബ് മാനേജർക്ക് അതൃപ്തി ഉണ്ടാകാൻ കാരണം. യുവതികൾ പബിന്‍റെ 'വൈബി'ലേക്ക് വന്നില്ലെന്ന പരാതി ഉന്നയിച്ചാണ് പബ് മാനേജര്‍ ശിക്ഷയായി ഇവരിൽ നിന്നും പിഴ ഈടാക്കിയത്. വിചിത്രമായ ഈ ശിക്ഷ നടന്നത് കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൂവിലാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഗ്രീൻബ്രിയർ പ്രേത കേസ്'; 'പ്രേതം' ചുരുളഴിച്ച ആദ്യത്തെയും അവസാനത്തെയും കൊലപാതക കേസ്
ബൂം ഷേക്ക് ബാറിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനെത്തിയ യുവതിയാണ് തങ്ങള്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായെന്ന് ആരോപിച്ച് പബിനെതിരെ രംഗത്തെത്തിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യമാണ് യുവതികള്‍ 3800 യാൻ (ഏകദേശം 43,490 രൂപ) നൽകി ഔട്ട്‌ലെറ്റിൽ ഒരു വിഐപി ബൂത്ത് ബുക്ക് ചെയ്തത്. എന്നാൽ, ഒടുവിൽ ഇവരോട് 330 യുവാൻ (3,433 രൂപ) അധികമായി പബ് ആവശ്യപ്പെടുകയായിരുന്നു. കൂടുതല്‍ ബില്ല് നല്‍കിയതന്‍റെ കാരണം തിരക്കിയപ്പോഴാണ് യുവതികൾ പബിൽ ഒട്ടും ഊർജ്ജസ്വലരായിരുന്നില്ലെന്നും അതിനുള്ള പിഴയാണ് ഇതെന്നും പബ് മാനേജർ പറഞ്ഞതത്രേ. തുടർന്ന് യുവതി പ്രാദേശിക മാർക്കറ്റ് സൂപ്പർവിഷൻ അതോറിറ്റിക്ക് പരാതി നൽകി. ബില്ലിൽ ഈടാക്കിയ അധിക തുക യുവതിക്ക് തിരികെ നൽകാൻ പബ് മാനേജർക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.
