ജർമ്മനിയിലെ സ്റ്റേഡിൽ കൂട്ടവെടിവെപ്പ്: അഞ്ച് മരണം, രണ്ട് പേർ പിടിയിൽ

Published : Jun 29, 2026, 08:44 PM IST
shooting

Synopsis

വടക്കൻ ജർമ്മൻ നഗരമായ സ്റ്റേഡിലുണ്ടായ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വടക്കൻ ജർമ്മൻ നഗരമായ സ്റ്റേഡിലുണ്ടായ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.  പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് സ്ഥിരീകരിച്ചു. വെടിവെപ്പിന് പിന്നിലെ കാരണം അറിവായിട്ടില്ല. വെടിവെപ്പിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് പോലീസ് പ്രദേശത്ത് വൻതോതിലുള്ള സുരക്ഷാ ഓപ്പറേഷൻ നടത്തിവരികയാണ്. ജനങ്ങൾ സ്വന്തം സുരക്ഷ മുൻനിർത്തി ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കണമെന്ന് പോലീസ് എക്സ് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. അമേരിക്കയെ അപേക്ഷിച്ച് ജർമ്മനിയിൽ തോക്ക് കൈവശം വെക്കുന്നതിനുള്ള നിയമങ്ങൾ വളരെ കർശനമാണ്. അതിനാൽ ഇത്തരം കൂട്ടവെടിവെപ്പുകൾ അവിടെ അപൂർവ്വമായാണ് സംഭവിക്കാറുള്ളത്. 25 വയസ്സിന് താഴെയുള്ള ആർക്കും തോക്ക് ലൈസൻസിനായി അപേക്ഷിക്കുന്നതിന് മുമ്പ് മാനസികാരോഗ്യ പരിശോധന നിർബന്ധമാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി
കരയിലൂടെയും ആകാശത്തിലൂടെയും പാക് ആക്രമണം; അഫ്ഗാനില്‍ 40 മരണം; കൊല്ലപ്പെട്ടത് സിവിലിയന്‍മാരെന്ന് താലിബാന്‍; ഭീകരരെന്ന് പാക്കിസ്താന്‍