മാലി സൈന്യത്തിന് നേരെ ഭീകരവാദികളുടെ ആക്രമണം; 53 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

Published : Nov 02, 2019, 11:20 PM IST
മാലി സൈന്യത്തിന് നേരെ ഭീകരവാദികളുടെ ആക്രമണം; 53 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

Synopsis

ഒരുമാസത്തിനിടെ രണ്ടാമത്തെ ആക്രമണമാണ് നടക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നും അധികൃതര്‍ വ്യക്തമാക്കി.

ബമാകോ: മാലി-നൈജര്‍ അതിര്‍ത്തിയില്‍ മാലി സൈന്യത്തിനുനേരെ ഭീകരവാദികളുടെ ആക്രമണം. ആക്രമണത്തില്‍ 53 പട്ടാളക്കാരും ഒരു സിവിലിയനും കൊല്ലപ്പെട്ടെന്ന് മാലി സര്‍ക്കാര്‍ വ്യക്തമാക്കി. ഒരുമാസത്തിനിടെ രണ്ടാമത്തെ ആക്രമണമാണ് നടക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നും അധികൃതര്‍ വ്യക്തമാക്കി. ഫ്രഞ്ച് സൈന്യത്തിന്‍റെ സഹായത്തോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.ആക്രമണത്തില്‍ പ്രതിഷേധിച്ച് സൈനികരുടെ കുടുംബങ്ങള്‍ തലസ്ഥാനമായ ബമാകോയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഭീകരരെ നേരിടാനുള്ള സൗകര്യങ്ങള്‍ സൈനികര്‍ക്ക്  സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളിയോ? സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ
ഉടഞ്ഞുചിതറുന്ന ചില്ലുകൊട്ടാരങ്ങൾ | Jeffrey Epstein documents | Lokajalakam 8 February 2026