യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ പൗരന് യുകെയില്‍ 15 വര്‍ഷം തടവു ശിക്ഷ

Published : Nov 02, 2019, 11:05 PM IST
യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ പൗരന് യുകെയില്‍ 15 വര്‍ഷം തടവു ശിക്ഷ

Synopsis

യുകെയില്‍ യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ പൗരന് 15 വര്‍ഷം തടവു ശിക്ഷ.  ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

ലണ്ടന്‍: യുവതിയെ ബലാത്സംഗം ചെയ്യുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ചെയ്ത ഇന്ത്യന്‍ പൗരന് യുകെയില്‍ 15 വര്‍ഷം തടവു ശിക്ഷ. തെക്കു കിഴക്കന്‍ ലണ്ടനിലെ ഐസല്‍വര്‍ത്ത് ക്രൗണ്‍  കോടതിയാണ് ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യക്കാരന് ശിക്ഷ വിധിച്ചത്. 

ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഈ വര്‍ഷം ഏപ്രലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30-കാരിയായ യുവതി താമസിക്കുന്ന സ്ഥലത്തെത്തിയ 28 -കാരനായ പ്രതി ഇവരെ ബലാത്സംഗം ചെയ്യുകയും പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയുമായിരുന്നു. ഏകദേശം രണ്ടര മണിക്കൂര്‍ ഇയാള്‍ യുവതിയെ ഉപദ്രവിച്ചതായി കോടതി കണ്ടെത്തി. ബലാത്സംഗത്തിന് ശേഷം യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ ശേഷമാണ് പ്രതി മോഷണം നടത്തിയത്. പിന്നീട് ഇയാള്‍ പോയ ശേഷം യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യക്ക് കനത്ത തിരിച്ചടിയോ? ചില വിഭാ​ഗം തുണിത്തരങ്ങൾക്ക് പൂജ്യം നികുതി, ബംഗ്ലാദേശ്-യുഎസ് വാണിജ്യ കരാറിന് അന്തിമ രൂപമായി
കാനഡയിൽ കന്നട സംഘടന തുടങ്ങി പിന്നാലെ ഭാരവാഹിയായ ഇന്ത്യൻ ടെക്കിയെ അജ്ഞാതർ വെടിവച്ചു കൊന്നു