
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടു.13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. എംബസികളും ഷോപ്പിങ് കോംപ്ലക്സുകളും ഓഫീസ് ബിൽഡിങ്ങുകളും സ്ഥിതി ചെയ്യുന്ന ഷെഹർ - ഇ - നവ് എന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. കാബൂളിൽ ഏറ്റവും സുരക്ഷിത മേഖലയായി കണക്കാക്കുന്ന ഇടത്താണ് സ്ഫോടനമുണ്ടായത്. ഒരു ഹോട്ടലിനെ കേന്ദ്രീകരിച്ചാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെയും ഏറ്റെടുത്തിട്ടില്ല. '
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam