നൈജീരിയയിൽ ബോട്ട് മറിഞ്ഞ് 76 മരണം, അപകടത്തിൽ പെട്ടത് 85 പേർ

Published : Oct 10, 2022, 08:21 AM IST
നൈജീരിയയിൽ ബോട്ട് മറിഞ്ഞ് 76 മരണം, അപകടത്തിൽ പെട്ടത് 85 പേർ

Synopsis

വെള്ളപ്പൊക്കത്തെത്തുടർന്ന്, 85 പേരുമായി പോയ ബോട്ട് മറിഞ്ഞു. മരണസംഖ്യ 76 ആയി

ലാഗോസ് (നൈജീരിയ) : നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് നദിയിൽ ബോട്ട് മറിഞ്ഞ് 76 പേർക്ക് ദാരുണാന്ത്യം. നൈജർ നദിയിലുണ്ടായ പ്രളയത്തിനിടെയാണ് 85 പേർ സഞ്ചരിച്ച ബോട്ട് മറിഞ്ഞത്. "സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെത്തുടർന്ന്, 85 പേരുമായി പോയ ബോട്ട് മറിഞ്ഞു. മരണസംഖ്യ 76 ആയി"  പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഞായറാഴ്ച പറഞ്ഞു. ദുരിതബാധിതർക്ക് അടിയന്തിര സഹായം നൽകാൻ രക്ഷാപ്രവർത്തകർക്ക് അദ്ദേഹം നിർദ്ദേശം നൽകി. 

മരിച്ചവരുടെ ആത്മാവിനും ഈ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചതായാണ് റിപ്പോർട്ട്. 

“ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുകയാണ്” നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെ (NEMA) തെക്കുകിഴക്കൻ കോർഡിനേറ്റർ തിക്ക്മാൻ തനിമു എഎഫ്പിയോട് പറഞ്ഞു. ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ പത്തിലൊന്ന് ജലനിരപ്പ് ഉയർന്നതോടെ, വർഷങ്ങളായി രാജ്യം കണ്ട ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ നൽകണമെന്ന് നൈജീരിയൻ വ്യോമസേനയോട് NEMA അഭ്യർത്ഥിച്ചു. പ്രളയത്തിൽ തകർന്ന പ്രദേശങ്ങളിലെ താമസക്കാരോട് മാറിത്താമസിക്കാൻ അനമ്പ്ര സംസ്ഥാന ഗവർണർ ചാൾസ് സോലൂഡോ അഭ്യർത്ഥിച്ചു, അതേസമയം ദുരന്തബാധിതർക്ക് സർക്കാർ സഹായം നൽകുമെന്ന് കൂട്ടിച്ചേർത്തു. "ഈ സംഭവവികാസം അനമ്പ്ര സംസ്ഥാനത്തെ സർക്കാരിനും ജനങ്ങൾക്കും ഇപ്പോഴും ഞെട്ടലാണ്. ബാധിക്കപ്പെട്ടിരിക്കുന്ന ആളുകളുടെ കുടുംബങ്ങളോടൊപ്പമാണ്," സോലൂഡോ പ്രസ്താവനയിൽ പറഞ്ഞു.

അമിത ഭാഗം, അമിതവേഗത, മോശം അറ്റകുറ്റപ്പണികൾ, നാവിഗേഷൻ നിയമങ്ങൾ അവഗണിക്കൽ എന്നിവ കാരണം നൈജീരിയയിൽ ബോട്ടപകടങ്ങൾ പതിവായിരിക്കുകയാണ്. മഴക്കാലത്തിന്റെ തുടക്കം മുതൽ, രാജ്യത്തിന്റെ പല പ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ 200 ദശലക്ഷത്തിലധികം ജനങ്ങളെയാണ് ബാധിച്ചത്. 300-ലധികം ആളുകൾ മരിക്കുകയും കുറഞ്ഞത് 100,000 പേർ ഭവനരഹിതരാകുകയും ചെയ്തതാണ് ഔദ്യോഗിക റിപ്പോർട്ട്. 

തുടർച്ചയായ മഴയിൽ കൃഷിയിടങ്ങളും വിളകളും ഒലിച്ചുപോകുകയും കൊവിഡ് -19ന്റെയും ഉക്രെയ്നിലെ യുദ്ധത്തിന്റെയും ആഘാതത്തിൽ ഇതിനകം ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യം, കൂടുതൽ തകർച്ചയിലേക്ക് കൂപ്പുകുത്തുമോ എന്ന ഭയത്തിലാണ് ജനങ്ങൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ ഗാസ പ്ലാൻ: സമിതിയിലേക്ക് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ക്ഷണമെന്ന് റിപ്പോര്‍ട്ട്, പാക്കിസ്ഥാൻ വേണ്ടെന്ന് ഇസ്രായേൽ
കത്തുന്ന കാറിനടുത്ത് നിന്ന് നിലവിളിച്ച അമ്മയ്ക്കടുത്ത് ദൈവദൂതരെ പോലെ അവരെത്തി; ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചു