17 കാരിയുമായി 78 കാരന്റെ വിവാഹം, നീണ്ടു നിന്നത് വെറും 22 ദിവസം; വിവാഹമോചനത്തിൽ ഞെട്ടി പെൺകുട്ടിയുടെ കുടുംബം

Published : Nov 05, 2020, 12:32 PM ISTUpdated : Nov 05, 2020, 12:55 PM IST
17 കാരിയുമായി 78 കാരന്റെ വിവാഹം, നീണ്ടു നിന്നത് വെറും 22 ദിവസം; വിവാഹമോചനത്തിൽ ഞെട്ടി പെൺകുട്ടിയുടെ കുടുംബം

Synopsis

നോനി നവിത എന്ന പതിനേഴുകാരിയെ വിവാഹം കഴിച്ച അബാ സർന എന്ന വയോധികനാണ് മൂന്നാഴ്ചക്കകം വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തിട്ടുള്ളത്. 

ആർഭാടമായി ചടങ്ങുകളോടെ വിവാഹം കഴിച്ച 17 കാരിയായ യുവതിയെ, വെറും 22 ദിവസങ്ങൾക്കു ശേഷം വിവാഹമോചനം ചെയ്ത് 78 കാരൻ. ഇന്തോനേഷ്യയിൽ ആണ് സംഭവം. കഴിഞ്ഞ മാസം അവസാനത്തോടെ നോനി നവിത എന്ന പതിനേഴുകാരിയെ വിവാഹം കഴിച്ച അബാ സർന എന്ന വയോധികനാണ് മൂന്നാഴ്ചക്കകം വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തിട്ടുള്ളത്. 

ഈ പുതു മിഥുനങ്ങൾക്കിടയിലെ നീണ്ട പ്രായവ്യത്യാസം അവരെ മീഡിയയിൽ ശ്രദ്ധകേന്ദ്രമാക്കിയിരുന്നു എങ്കിലും, അവർക്കിടയിൽ ഒരു കുഴപ്പങ്ങളും ഇല്ലായിരുന്നു എന്നും, ഈ ഡിവോഴ്സ് നോട്ടീസ് ഞെട്ടിക്കുന്നു എന്നും യുവതിയുടെ അനുജത്തി ഹരിയാൻ മെട്രോയോട് പറഞ്ഞു. നല്ലൊരു സംഖ്യയും, ഒരു സ്‌കൂട്ടറും, ഒരു കട്ടിലും, കിടക്കയും മെഹർ ആയി നൽകിയായിരുന്നു അബാ നോനിയെ വിവാഹം കഴിച്ചത്. ഈ സമ്മാനങ്ങളുടെ ചിത്രങ്ങളും അന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 



നോനിക്ക് ഒരു വിവാഹപൂർവ ഗർഭം ഉണ്ടായിരുന്നതാണ് ഈ വിവാഹമോചനത്തിന് പിന്നിലെ കാരണം എന്നൊരു അഭ്യൂഹം ഉയർന്നിരുന്നു എങ്കിലും, പെൺകുട്ടിയുടെ കുടുംബം അത് നിഷേധിച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം
ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം