87-ാം വയസ്സിൽ 37കാരിയിൽ മകൻ പിറന്നു, സന്തോഷ വാർത്ത അറിയിച്ച് പ്രശസ്ത ചിത്രകാരൻ

Published : Dec 18, 2025, 10:44 AM IST
Fan seng

Synopsis

പ്രശസ്ത ചൈനീസ് ചിത്രകാരനായ ഫാൻ സെങ്ങിന് 87-ാം വയസ്സിൽ 37-കാരിയായ ഭാര്യയിൽ ഒരു മകൻ ജനിച്ചു. മറ്റ് മക്കളുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നും കുടുംബകാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഭാര്യയെ ഏൽപ്പിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

ബീജിങ്: ചൈനയിലെ ഏറ്റവും ആദരണീയനായ സമകാലീന കലാകാരന്മാരിൽ ഒരാളായ ഫാൻ സെങ്ങിന് 87-ാം വയസ്സിൽ 37കാരിയിൽ മകൻ പിറന്നു. പരമ്പരാഗത ചൈനീസ് പെയിന്റിംഗുകൾക്കും കാലിഗ്രാഫിക്കും പേരുകേട്ടയാളാണ് ഫാൻ. 2008 നും 2024 നും ഇടയിൽ നടന്ന ലേലത്തിൽ അദ്ദേഹത്തിന്റെ കൃതികൾ 4 ബില്യൺ യുവാനിൽ (ഏകദേശം 567 മില്യൺ യുഎസ് ഡോളർ) കൂടുതൽ വരുമാനം നേടിയതായി ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ 10 മില്യൺ യുവാനിൽ കൂടുതൽ തുകക്ക് വിറ്റു. 1991-ൽ 2011-ൽ ബീജിംഗിൽ നടന്ന ലേലത്തിൽ 18.4 മില്യൺ യുവാൻ വിലയ്ക്ക് വിറ്റുപോയ ഒരു ചിത്രവും ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ കാലിഗ്രാഫിയും പ്രശസ്തിയാർജിച്ചതാണ്.

ഡിസംബർ 11 ന്, തന്റെ ഭാര്യ സു മെങ് ആൺകുട്ടിയെ പ്രസവിച്ചതായി ഫാൻ സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. കുട്ടിയെ തന്റെ ഏക കുട്ടി എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭാര്യയും മകനുമൊത്ത് പുതിയ വീട്ടിലേക്ക് താമസം മാറിയെന്നും പറഞ്ഞു. പ്രായാധിക്യം കാരണം കുടുംബകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പൂർണ്ണ ഉത്തരവാദിത്തം സുവിനെ ഏൽപ്പിച്ചതായും മറ്റ് മക്കളുമായുള്ള ബന്ധം വിച്ഛേദിച്ചുവെന്നും ഫാൻ പറഞ്ഞു.

പേര് വെളിപ്പെടുത്താത്ത വ്യക്തികൾ കിംവദന്തികൾ പ്രചരിപ്പിക്കുകയും തന്റെ കുടുംബത്തെ ദ്രോഹിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു, കൂടാതെ തന്റെ മറ്റ് കുട്ടികൾക്ക് തന്റെ പേരിൽ അനുവദിച്ച എല്ലാ അനുമതികളും റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിൽ, തന്റെ പിതാവിനെ ബന്ധപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ മകൾ അവകാശപ്പെടുകയും, അനുവാദമില്ലാതെ ഷു അദ്ദേഹത്തെ നിയന്ത്രിക്കുകയും കലാസൃഷ്ടികൾ വിൽക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. എൺപത് വയസ്സുള്ള ഷു, ഫാനിന്റെ ഉടമസ്ഥതയിലുള്ള 2 ബില്യൺ യുവാൻ (2400 കോടി രൂപ) വിലമതിക്കുന്ന നിരവധി കലാസൃഷ്ടികൾ ഷു രഹസ്യമായി വിറ്റുവെന്നും അവർ ആരോപിച്ചു.

ജിയാങ്‌സു പ്രവിശ്യയിൽ ജനിച്ച ഫാൻ, ബീജിംഗിലെ സെൻട്രൽ അക്കാദമി ഓഫ് ഫൈൻ ആർട്‌സിൽ പഠിക്കുകയും പ്രശസ്ത കലാകാരന്മാരായ ലി കെരാൻ, ലി കുച്ചൻ എന്നിവരുടെ കീഴിൽ പരിശീലനം നേടുകയും ചെയ്തു. വിവാദങ്ങൾ തുടരുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ കലാപരമായ സ്വാധീനം ഇപ്പോഴും പ്രാധാന്യമർഹിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയസ് 16 ആണോ? സോഷ്യൽ മീഡിയ വേണ്ടെന്ന നിയമവുമായി ഓസ്ട്രേലിയ
അതിനിർണായക പ്രദേശത്ത് പക്ഷിയുടെ പുറത്ത് അസ്വാഭാവിക ഉപകരണം; കണ്ടെത്തിയത് ചൈനീസ് നിർമ്മിത ജിപിഎസ്, അന്വേഷണം തുടങ്ങി