
ടോക്കിയോ : ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി 90 അംഗ സംഘത്തിന് രൂപം നൽകി. പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് സംഘം. കൊലപാതകത്തിന് പിന്നിലെ കാരണവും സുരക്ഷാ വീഴ്ചയും സംഘം അന്വേഷിക്കും. പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ആയുധങ്ങളെ കുറിച്ചും ആക്രമണത്തിൽ മറ്റു സംഘടനകൾക്ക് പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും. പ്രതി തെത് സൂയ യെമഗാമിക്ക് ഒരു പ്രത്യേക സംഘത്തോട് എതിർപ്പുണ്ടായിരുന്നെന്നും ആബെ ഇതേ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന പ്രതിയുടെ സംശയവുമാണ് കൊലപാതകത്തിന് പിന്നിലെന്നും ജപ്പാൻ പൊലീസ് പ്രതികരിച്ചു. എന്നാൽ ഈ സംഘം ഏതെന്ന് വ്യക്തമാക്കിയില്ല.
ആബെയുടെ മൃതദേഹം യാരെ മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ടോക്യോവിലെ വസതിയിലേക്ക് മാറ്റി. കറുത്ത വസ്ത്രം ധരിച്ച് ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും മൃതദേഹത്തെ അനുഗമിച്ചു. ഹൃദയത്തിനേറ്റ വെടിയും അമിത രക്തശ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ആബേയുടെ സംസ്കാരം. ലോക നേതാക്കളടക്കം അന്തിമോപചാരം അർപ്പിക്കാൻ ടോക്യോവിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ആബെയുടെ മരണത്തിൽ ഇന്ന് രാജ്യത്ത് ദു:ഖാചരണം: ചെങ്കോട്ടയിൽ ദേശീയ പതാക താഴ്ത്തി കെട്ടി
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഖാചരണം. രാഷ്ട്രപതി ഭവനിലും പാര്‍ലമെന്‍റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി. ഷിന്‍സോ ആബേയുടെ മരണത്തില്‍ ഒരു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉണ്ടായിരിക്കില്ല. ഷിന്‍സോ ആബേയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ ഇന്നലെ അനുശോചിച്ചിരുന്നു.
ജപ്പാന്‍റെ ദുഃഖത്തിനൊപ്പം പങ്കുചേർന്ന് ഇന്ത്യ; ഷിൻസോ ആബെയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഃഖാചരണം
അപ്രതീക്ഷിതം, ആബെയുടെ മരണം
നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഇന്നലെ പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബേയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാവിക സേന മുൻ അംഗം യാമാഗാമി തെത്സൂയയാണ് ഷിൻസോ ആബേയെ വെടിവെച്ചത്. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആബെയുടെ കൊലപാതകം എന്തിന് വേണ്ടി?; ഉയരുന്ന സംശയങ്ങള്‍ ഇങ്ങനെയാണ്.!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam