കൊറോണ: ചൈനയില്‍ മരണം 908, ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

By Web TeamFirst Published Feb 10, 2020, 6:32 AM IST
Highlights

 മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്  തിരിച്ചു. 

വുഹാന്‍: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ  എണ്ണം 908 ആയി. ഇന്നലെ ഹുബൈ പ്രവിശ്യയിൽ മാത്രം 91 പേരാണ് മരിച്ചത്. മേഖലയിൽ 2618 പേർക്ക് പുതിയതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു. മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്  തിരിച്ചു. 

അതേസമയം കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനയ്ക്ക് ഇന്ത്യ സഹായ വാഗ്ദാനം നല്‍കി. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊറോണ ബാധിച്ച് ഉണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഹുബൈ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് പ്രധാനമന്ത്രി നന്ദിയും രേഖപ്പെടുത്തി. 

click me!