ഫേസ്ബുക്ക് ലൈവ് ഓണാക്കി പട്ടാളക്കാരന്‍ വെടിയുതിര്‍ത്തു; കൊല്ലപ്പെട്ടത് 17 പേര്‍, സംഭവം തായ്‍ലന്‍ഡില്‍

By Web TeamFirst Published Feb 8, 2020, 9:30 PM IST
Highlights

പട്ടാളക്കാരന്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് നിരപരാധികളായ ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് വക്താവ് ന്യൂസ് ഏജന്‍സിയായ എഎഫ്‍പിയോട് പറഞ്ഞു. പ്രദേശം പൊലീസ് നിയന്ത്രണത്തിലാക്കി

ബാങ്കോക്: തായ്‍ലന്‍ഡില്‍ ഫേസ്ബുക്ക് ലൈവ് ഓണാക്കി സൈനികന്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ നഗരമായ നാഖോന്‍ രാച്ചസിമയിലെ വിവിധയിടങ്ങളിലായാണ് സംഭവം. പട്ടാളക്കാരന്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് നിരപരാധികളായ ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് വക്താവ് ന്യൂസ് ഏജന്‍സിയായ എഎഫ്‍പിയോട് പറഞ്ഞു.

At least 12 people killed when a Thai soldier start shooting at cars and people in Korat. pic.twitter.com/NaXaN237Dv

— De Re Militari (@remilitari)

പ്രദേശം പൊലീസ് ബന്ദവസിലാക്കി. സെര്‍ജന്‍റ് മേജര്‍ ജകപത് തൊമ്മയെന്നയാളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ഇയാള്‍ പിടിയിലായിട്ടുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ ജനം പരിഭ്രാന്തിയിലായി. നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ കയറിയും സൈനികന്‍ വെടിയുതിര്‍ത്തു. 
 

click me!