യാത്രക്കാരുമായി പറന്നുയർന്ന വിമാനം പെട്ടെന്ന് കാണാതായി, റഡാറിൽ ഇല്ല; തെരച്ചിൽ തുടരുന്നു, സംഭവം അലാസ്കയിൽ

Published : Feb 07, 2025, 01:02 PM IST
യാത്രക്കാരുമായി പറന്നുയർന്ന വിമാനം പെട്ടെന്ന് കാണാതായി, റഡാറിൽ ഇല്ല; തെരച്ചിൽ തുടരുന്നു, സംഭവം അലാസ്കയിൽ

Synopsis

മോശം കാലാവസ്ഥയും ദൃശ്യപരതയില്ലാത്തതും വ്യോമമാർ​ഗമുള്ള തെരച്ചിലിന് വെല്ലുവിളിയായി.

ന്യൂയോർക്ക്: അലാസ്കയിൽ നിന്ന് യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാനില്ലെന്ന് റിപ്പോർട്ട്. വിമാനം കണ്ടെത്താനായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 39 മിനിട്ടുകൾ പിന്നിട്ട ശേഷം വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നുവെന്നാണ് വിവരം. അലാസ്കയിലാണ് സംഭവം. 

പൈലറ്റ് ഉൾപ്പെടെ 10 പേരുമായ പോയ സെസ്ന 208 ബി ഗ്രാൻഡ് കാരവൻ വിമാനമാണ് കാണാതായത്. വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37 ന് ഉനലക്ലീറ്റിൽ നിന്ന് പുറപ്പെട്ടെന്നും നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുകയും 3.16 ന് അവസാനമായി വിവരങ്ങൾ കൈമാറുകയും ചെയ്തെന്നാണ് റിപ്പോർട്ട്. കാണാതായ വിമാനം കണ്ടെത്താനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അലാസ്കയിലെ പൊതുസുരക്ഷാ വകുപ്പിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നോമിലെയും വൈറ്റ് മൗണ്ടനിലെയും പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. മോശം കാലാവസ്ഥയും ദൃശ്യപരതയില്ലാത്തതും വ്യോമമാർ​ഗമുള്ള തെരച്ചിലിന് വെല്ലുവിളിയായതിനാൽ കരമാർ​ഗമുള്ള തെരച്ചിലാണ് പുരോ​ഗമിക്കുന്നത്. 

കോസ്റ്റ് ഗാർഡും അഗ്നിരക്ഷാ സേനയും വ്യാപകമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് നോമിലെ വളണ്ടിയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഫിലാഡൽഫിയയിൽ ഉണ്ടായ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും വാഷിംഗ്ടൺ ഡിസിയിൽ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് വിമാനം കാണാതായെന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

READ MORE: സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണം'; പിന്തുണയുമായി ചൈനയും റഷ്യയും, ചർച്ച നടത്തി യുഎൻ മേധാവി
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം