35,000 അടിയില്‍ പറക്കാന്‍ ആവശ്യപ്പെട്ടിട്ടും പറക്കാതെ പൈലറ്റുമാര്‍; ഒഴിവായത് ആകാശ ദുരന്തം.!

Published : Jun 15, 2022, 11:10 PM IST
35,000 അടിയില്‍ പറക്കാന്‍ ആവശ്യപ്പെട്ടിട്ടും പറക്കാതെ പൈലറ്റുമാര്‍; ഒഴിവായത് ആകാശ ദുരന്തം.!

Synopsis

ലണ്ടനിൽ നിന്ന് കൊളംബോയിലേക്ക് പറക്കുന്ന യുഎൽ 504 തുർക്കി വ്യോമാതിർത്തിയിലായിരിക്കെ ഏറ്റവും വലിയ ആകാശ കൂട്ടിയിടി ഒഴിവാക്കിയതായി മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം നൽകിയത്. 

കൊളംബോ: തുര്‍ക്കിക്ക് മുകളില്‍ ശ്രീലങ്കന്‍ എയർലൈൻസ് പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിഞ്ഞത് വന്‍ വിമാനദുരന്തം.  തിങ്കളാഴ്ച ലണ്ടനിൽ നിന്ന് കൊളംബോയിലേക്കുള്ള ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനവും, ബ്രിട്ടീഷ് എയർവേയ്‌സ് വിമാനവും തമ്മിലുള്ള കൂട്ടിയിടിയാണ് ഒഴിവായത്.  സുരക്ഷിതമായി വിമാനം പറത്തിയ പൈലറ്റുമാരെ ശ്രീലങ്കൻ എയർലൈൻസ് ബുധനാഴ്ച പ്രശംസിച്ചു.

പൈലറ്റുമാരുടെ ജാഗ്രതയും വിമാനത്തിലെ അത്യാധുനിക ആശയവിനിമയ, നിരീക്ഷണ സംവിധാനവും ജൂൺ 13 ന് യുഎൽ 504ന് സുരക്ഷിതമാക്കാന്‍ സഹായിച്ചതായി ശ്രീലങ്കൻ എയർലൈൻസ് അറിയിച്ചു. കൂടാതെ,  യുഎൽ 504 പറത്തിയിരുന്ന പൈലറ്റുമാരുടെ സമയോചിതമായ പ്രവർത്തനത്തെ ശ്രീലങ്കൻ എയർലൈൻസ് അഭിനന്ദിക്കുന്നു, ഇത് യുഎല്‍ 504ലെ എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കി- എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

ലണ്ടനിൽ നിന്ന് കൊളംബോയിലേക്ക് പറക്കുന്ന യുഎൽ 504 തുർക്കി വ്യോമാതിർത്തിയിലായിരിക്കെ ഏറ്റവും വലിയ ആകാശ കൂട്ടിയിടി ഒഴിവാക്കിയതായി മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം നൽകിയത്. 275 യാത്രക്കാരുമായി വിമാനം ഹീത്രൂവിൽ നിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേ തുർക്കി വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ശ്രീലങ്കൻ വിമാനം അവർ പറക്കുന്ന 33,000 അടിയിൽ നിന്ന് 35,000 അടിയിലേക്ക് കയറാൻ നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ അതേ സമയം അതേ റൂട്ടില്‍ 250-ലധികം ആളുകളുമായി 15 മൈൽ അകലെ 35,000 അടി ഉയരത്തിൽ പറക്കുന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം പറക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍ പൈലറ്റുമാര്‍ അങ്കാറയിലെ എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചു.

തുടര്‍ന്നും അങ്കാറ എയർ ട്രാഫിക് കൺട്രോൾ തെറ്റായി ക്ലിയർ ചെയ്തിട്ടും ശ്രീലങ്കൻ പൈലറ്റുമാർ 35,000 അടി ഉയരത്തില്‍ കയറി പറക്കാന്‍ വിസമ്മതിച്ചു. മിനിറ്റുകൾക്ക് ശേഷം, എയർ ട്രാഫിക് അടിയന്തിരമായി പ്രതികരിച്ചു, 35,000 അടി മുകളിൽ ഒരു ഫ്ലൈറ്റ് ഉള്ളതിനാൽ ശ്രീലങ്കൻ വിമാനം കയറരുതെന്ന് അറിയിച്ചു, ഒരു ബ്രിട്ടീഷ് എയർവേസ് വിമാനം ദുബായിലേക്ക് പോകുന്നതായിരുന്നു.

യുഎൽ ക്യാപ്റ്റൻ ആവശ്യപ്പെട്ട ഉയരത്തിൽ കയറിയിരുന്നെങ്കിൽ, ശ്രീലങ്കന്‍ എയര്‍ലൈന്‍ വേഗത്തിൽ പറക്കുന്നതിനാൽ യുഎൽ വിമാനം ബ്രിട്ടീഷ് എയർവേയ്‌സ് വിമാനവുമായി കൂട്ടിയിടിക്കുമായിരുന്നെന്ന് ഡെയ്‌ലി മിറർ പത്രം റിപ്പോർട്ട് ചെയ്തു.

കേരളമടക്കം ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ എയർ ഇന്ത്യക്ക് അനുമതി
 

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്