
ടെഹ്റാൻ: പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ട്രംപ് മുന്നോട്ട് വച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ. ഹോർമുസ്, ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ, തുറക്കുമെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി. നാഗരികത ഇന്ന് രാത്രി ഇല്ലാതാകും എന്ന കടുത്ത ഭീഷണി മുഴക്കി മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തലിന് അമേരിക്ക ധാരണയായത്. രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും ഈ കരാർ ആഹ്വാനം ചെയ്യുന്നു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ ഈ രണ്ടാഴ്ചത്തെ സമയം അമേരിക്ക ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണമെത്തിയത്. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫ് തന്റെ ട്വീറ്റിലൂടെ നടത്തിയ സാഹോദര്യപൂർവ്വമായ അഭ്യർത്ഥന മാനിച്ചും, തങ്ങളുടെ 15 ഇന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ വേണമെന്ന അമേരിക്കയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളുടെ പൊതുവായ ചട്ടക്കൂട് അംഗീകരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇറാന് നേരെയുള്ള ആക്രമണങ്ങൾ നിർത്തലാക്കുകയാണെങ്കിൽ, ഞങ്ങളുടെ കരുത്തുറ്റ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. രണ്ടാഴ്ചത്തേക്ക് ഇറാന്റെ സായുധ സേനയുമായുള്ള ഏകോപനത്തിലൂടെയും സാങ്കേതികമായ പരിമിതികൾ കണക്കിലെടുത്തും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam