പാമ്പ് കടിയേറ്റാലും പേടിക്കണ്ട! എഐ സഹായത്തോടെ വിഷം നിര്‍വീര്യമാക്കുന്ന ആന്‍റിവെനം റെഡിയാകുന്നു; ചരിത്ര നേട്ടത്തിലേക്ക് ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞര്‍

Published : Jul 30, 2025, 02:45 PM ISTUpdated : Aug 01, 2025, 07:53 AM IST
cobra snake

Synopsis

പാമ്പിൻ വിഷ ചികിത്സയിൽ വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഡെൻമാർക്കിലെ ശാസ്ത്രജ്ഞർ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ആന്റിവെനം വികസിപ്പിച്ചെടുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് സംഘം. എലികളിൽ നടത്തിയ പരീക്ഷണത്തിൽ മികച്ച ഫലം

DID YOU KNOW ?
കടിയേൽക്കുന്നവർ 5 ദശലക്ഷം
ലോകത്ത് പ്രതിവര്‍ഷം 4.5 മുതല്‍ 5.4 ദശലക്ഷം പേര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഒന്നര ലക്ഷം പേർ മരിക്കുന്നുണ്ട്

പാമ്പിന്‍ വിഷ ചികിത്സാ രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണ് ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞര്‍. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആന്‍റിവെനം വികസിപ്പിക്കുന്നത് അവസാന ഘട്ടത്തിലാണ്. പ്രോട്ടീനുകളടങ്ങിയ ആന്‍റിവെനം പാമ്പിന്‍ വിഷത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് വിലയിരുത്തല്‍. എ ഐ സഹായത്തോടെ പാമ്പിന്‍ വിഷത്തെ നിര്‍വീര്യമാക്കുന്ന പ്രോട്ടീനുകള്‍ വികസിപ്പിക്കുകയാണ് സംഘം. നാഡീ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വിഷ തന്മാത്രകളെ പിടിച്ചു കെട്ടാനുളള തന്മാത്രകളെ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുകയാണ് ലക്ഷ്യം. എലികളില്‍ നടത്തിയ ആദ്യഘട്ട ആന്‍റിവെന പ്രോട്ടീന്‍ പരിശോധനയില്‍ അതിജീവന നിരക്ക് 80 മുതല്‍ 100 ശതമാനം വരെയെന്ന് തെളിഞ്ഞു. മൂര്‍ഖന്‍ പാമ്പിന്‍റെ വിഷത്തില്‍ കാണപ്പെടുന്ന ത്രീ ഫിംഗര്‍ ടോക്സീനുകള്‍ നാഡീ വ്യൂഹത്തെ തളര്‍ത്തുകയും പക്ഷാഘാതമോ മരണമോ ഉണ്ടാക്കുകയോ ചെയ്യും. പുതിയ ആന്‍റിവെനം മൂര്‍ഖന്‍റെ വിഷത്തെ വരെ ഫലപ്രദമായി പ്രതിരോധിച്ചേക്കും. എ ഐ രൂപകല്‍പ്പന ചെയ്യുന്ന ആന്‍റി ടോക്സിനുകള്‍ പരമ്പരാഗത ആന്‍റിവെനങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതും എളുപ്പത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതുമാണ്.

വിശദവിവരങ്ങൾ ഇങ്ങനെ

വാഷിങ്ടണ്‍ സര്‍വകലാശാലയിലെ നോബെല്‍ സമ്മാന ജേതാവ് ഡേവിഡ് ബേക്കറിന്‍റേയും ഡെന്‍മാര്‍ക്ക് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ തിമോത്തി പാട്രിക് ജെങ്കിന്‍സിന്‍റേയും നേതൃത്വത്തിലുളള സംഘം ചരിത്രം കുറിക്കാനുളള ശ്രമത്തിലാണ്. എ ഐ സഹായത്തോടെ പാമ്പിന്‍ വിഷത്തെ നിര്‍വീര്യമാക്കുന്ന പ്രോട്ടീനുകള്‍ വികസിപ്പിക്കുകയാണ് സംഘം. പാമ്പിന്‍ വിഷത്തിലെ ത്രീ ഫിംഗര്‍ ടോക്സീനുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്ന പ്രോട്ടീനാണിത്. നാഡീ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വിഷ തന്മാത്രകളെ പിടിച്ചു കെട്ടാനുളള തന്മാത്രകളെ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുകയാണ് ലക്ഷ്യം. എലികളില്‍ നടത്തിയ ആദ്യഘട്ട ആന്‍റിവെന പ്രോട്ടീന്‍ പരിശോധനയില്‍ അതിജീവന നിരക്ക് 80 മുതല്‍ 100 ശതമാനം വരെയെന്ന് തെളിഞ്ഞു. മൂര്‍ഖന്‍ പാമ്പിന്‍റെ വിഷത്തില്‍ കാണപ്പെടുന്ന ത്രീ ഫിംഗര്‍ ടോക്സീനുകള്‍ നാഡീ വ്യൂഹത്തെ തളര്‍ത്തുകയും പക്ഷാഘാതമോ മരണമോ ഉണ്ടാക്കുകയോ ചെയ്യും. പുതിയ ആന്‍റിവെനം മൂര്‍ഖന്‍റെ വിഷത്തെ വരെ ഫലപ്രദമായി പ്രതിരോധിച്ചേക്കും. എ ഐ രൂപകല്‍പ്പന ചെയ്യുന്ന ആന്‍റി ടോക്സിനുകള്‍ പരമ്പരാഗത ആന്‍റിവെനങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതും എളുപ്പത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതുമാണ്. ശരീരത്തില്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കും. അഞ്ചുവര്‍ഷത്തിനുളളില്‍ ക്ലീനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ആന്‍റിവെനം രോഗികളിലേക്ക് എത്തിക്കാനാണ് നീക്കം. ലോകത്ത് പ്രതിവര്‍ഷം 4.5 മുതല്‍ 5.4 ദശലക്ഷം പേര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതില്‍ ചുരുങ്ങിയത് ഒന്നര ലക്ഷം പേരെങ്കിലും മരിക്കുന്നുണ്ട്. ആഫ്രിക്ക, ഏഷ്യാ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?