ട്രംപ് ഭരണകൂടത്തിൻ്റെ അപ്രതീക്ഷിത നീക്കം; അമേരിക്കയിലെ നാഷണൽ സയൻസ് ബോർഡിലെ എല്ലാവരെയും പിരിച്ചുവിട്ടു

Published : Apr 28, 2026, 08:27 AM IST
 Donald Trump

Synopsis

യുഎസിലെ നാഷണൽ സയൻസ് ബോർഡിലെ മുഴുവൻ അംഗങ്ങളെയും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടു. ശാസ്ത്ര-എഞ്ചിനീയറിംഗ് നയങ്ങളിൽ ഉപദേശം നൽകുന്ന സമിതിയെ പിരിച്ചുവിട്ടത്, പുതിയ ഭരണകൂടത്തിന്റെ നയങ്ങളുമായി സഹകരിക്കുന്നവരെ ഉൾപ്പെടുത്താനാണെന്ന് കരുതുന്നു

ദില്ലി: യുഎസിൽ നാഷണൽ സയൻസ് ബോർഡിലെ മുഴുവൻ അംഗങ്ങളെയും ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടു. അമേരിക്കയുടെ ശാസ്ത്ര-എഞ്ചിനീയറിംഗ് നയങ്ങളിൽ പ്രസിഡന്റിനും യുഎസ് കോൺഗ്രസിനും ഉപദേശം നൽകുന്ന സ്വതന്ത്ര സമിതിയാണ് 1950-ൽ സ്ഥാപിതമായ ഈ ബോർഡ്. പുതിയ ഭരണകൂടത്തിന്റെ നയങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കമെന്ന് കരുതുന്നു.

ശാസ്ത്ര സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ വിമർശിച്ചു. അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര ഗവേഷണ ഏജൻസിയായ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ (NSF) മേൽനോട്ട ചുമതലയുള്ളതാണ് നാഷണൽ സയൻസ് ബോർഡ്. ഇതിലെ 20-ലധികം വരുന്ന ബോർഡ് അംഗങ്ങൾക്ക് ഇന്നലെയാണ് പിരിച്ചുവിട്ടെന്ന അറിയിപ്പ് ലഭിച്ചത്. മുന്നറിയിപ്പില്ലാതെയായിരുന്നു നടപടി. സാധാരണ ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്ന ബോർഡിലെ 25-ഓളം അംഗങ്ങൾക്ക് ആറ് വർഷത്തെ കാലാവധി ജോലിയിൽ ലഭിക്കാറുണ്ട്.

ഏകദേശം 9 ബില്യൺ ഡോളറിന്റെ വാർഷിക ഫണ്ടിംഗ് തീരുമാനങ്ങളിൽ ബോർഡിന് നിർണ്ണായക പങ്കുണ്ട്. അതേസമയം ശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്താനുള്ള നീക്കമാണിതെന്ന് ശാസ്ത്രലോകം വിമർശിക്കുന്നു. ഗവേഷണങ്ങൾക്കടക്കം നൽകിവരുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് മുൻ ബോർഡ് അംഗങ്ങൾ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും; ചർച്ചകൾ ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രമെന്ന് ഇറാൻ
തായ്‌ലൻഡ് യാത്ര കഴിഞ്ഞെത്തിയ 22 ബുദ്ധ സന്ന്യാസിമാർ കൊളംബോ എയര്‍പോര്‍ട്ടിൽ പിടിയിൽ, ലഗേജിൽ അഞ്ച് കിലോ കെട്ടുകളായി 110 കിലോ കഞ്ചാവ്