
ഫ്ലോറിഡ: പൈപ്പ് പതിവായി പൊട്ടുകയും മലിനജലം പതിവായി വലിയ അളവില്‍ റോഡില്‍ പതിവായതിന് പിന്നാലെ പൈപ്പില്‍ റോബോട്ട് ഉപയോഗിച്ച് പരിശോധിച്ച അധികൃതര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന അഥിതിയെ. ഫ്ലോറിഡയിലെ ഒവീഡോയിലാണ് സംഭവം. റോഡിന് അടിയിലൂടെ പോകുന്ന മലിന ജല പൈപ്പ് പൊട്ടുന്നത് പതിവായതിന് പിന്നാലെ റോഡില്‍ ഗട്ടറുകള്‍ സ്ഥിരമായതോടെയാണ് പൈപ്പ് പരിശോധിക്കാന്‍ ജലവിതരണ വകുപ്പ് തീരുമാനിക്കുന്നത്. റോബോട്ട് ഉപയോഗിച്ചുള്ള പരിശോധനയില്‍ അധികൃതര്‍ക്ക് കണ്ടെത്താനായത് അഞ്ചടിയിലേറെ നീളമുള്ള അമേരിക്കന്‍ മുതലയെയാണ്.
തുടക്കത്തില്‍ വീഡിയോയിലുള്ളത് തവളയാണെന്ന ധാരണയാണ് അധികൃതര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ തിളങ്ങുന്ന ചെറിയ കണ്ണിന് പിന്നിലുള്ള ഭീകരനെ മനസിലായ അധികാരികള്‍ അമ്പരക്കുകയായിരുന്നു. റോബോട്ടിന് നേരെ തിരിയുക കൂടി ചെയ്തതോടെ വാലും വലിയ ശരീരവും വീഡിയോയില്‍ വ്യക്തമായത്. ക്യാമറ മുന്നോട്ട് വരുന്നതനുസരിച്ച് വെള്ളത്തിലൂടെ പിന്നിലേക്ക് പോയ മുതല ഒരു ഘട്ടത്തില്‍ തിരിഞ്ഞ് നടന്നതോടെയാണ് തവളയാണെന്നുള്ള തെറ്റിധാരണ മാറിയത്. മെയ് ആദ്യവാരമായിരുന്നു പരിശോധന നടന്നത്. റോബോട്ട് ഉപയോഗിച്ച് പരിശോധന നടത്താനുള്ള തീരുമാനം ജീവന്‍ രക്ഷിച്ചെന്ന ആശ്വാസത്തിലാണ് എന്‍ജിനിയര്‍മാരും തൊഴിലാളികളുമുള്ളത്. 1980ല്‍ പുറത്തിറങ്ങിയ അലിഗേറ്റര്‍ എന്ന സിനിമയിലെ ദൃശ്യങ്ങള്‍ നേരില്‍ കണ്ടതിന്‍റെ ആശങ്കയിലായിരുന്നു തൊഴിലാളികളുണ്ടായിരുന്നത്.
മുന്നിൽ കൂറ്റൻ ചീങ്കണ്ണി, പിന്നിൽ പാമ്പ് ; പിന്നീടുണ്ടായത്
കഴിഞ്ഞ ഏതാനും മാസത്തിനിടയില്‍ മേഖലയില്‍ മുതലകളുടെ ആക്രമണം വര്‍ധിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് 85കാരിയായ സ്ത്രീ വളര്‍ത്തുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുതല കൊന്നത്. ഫ്ലോറിഡയില്‍ 72 വയസുള്ളയാളുടെ കൈ മുതല കടിച്ചെടുത്തതും അടുത്തിടെയാണ്. എന്നാല്‍ മലിന ജല പൈപ്പില്‍ മുതല എങ്ങനെയാണ് എത്തിയതെന്നതിന് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.
കാണാതായ രണ്ട് വയസുകാരന്‍റെ മൃതദേഹം ചീങ്കണ്ണിയുടെ വായില്‍ നിന്ന് പിടിച്ചെടുത്തു