മഞ്ഞ നിറത്തിലുള്ള ഒരു പാമ്പും പുറകിലൂടെ ഇഴഞ്ഞ് നീങ്ങുമ്പോൾ യുവതി വളരെ ചിരിച്ച് കൊണ്ടാണ് അതിനെ നോക്കി കാണുന്നത്. രണ്ടര ലക്ഷത്തോളം പേർ വീഡിയോ കണ്ട് കഴിഞ്ഞു. വീഡിയോയ്ക്ക് ആളുകൾ പലതരം കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കൂറ്റൻ ചീങ്കണ്ണിയ്ക്കൊപ്പം ഇഴഞ്ഞ് നീങ്ങുന്ന ഒരു യുവതിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വെെറലായി കൊണ്ടിരിക്കുന്നത്. അതിലും കൗതുകമുണർത്തുന്നത് യുവതിയ്ക്ക് തൊട്ടു പിന്നിൽ ഒരു വലിയ പാമ്പ് ഇഴഞ്ഞ് നീങ്ങുന്നതും വീഡിയോയിൽ കാണാം.

the Reptile Zoo എന്ന മൃഗശാലയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'യുവതി ചീങ്കണ്ണിയുടെ വാലിൽ പിടിക്കുന്നതും വീഡിയോയിലുണ്ട്. എന്റെ ഭീമാകാരമായ ചീങ്കണ്ണിയെ ചുറ്റിനടക്കാൻ കൊണ്ടുപോകുന്നു...' - എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂറ്റൻ ചീങ്കണ്ണി തറയിൽ പതുക്കെ നീങ്ങുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. യുവതി അതിനൊപ്പം ഇഴയുന്നുമുണ്ട്. 

മഞ്ഞ നിറത്തിലുള്ള ഒരു പാമ്പും പുറകിലൂടെ ഇഴഞ്ഞ് നീങ്ങുമ്പോൾ യുവതി വളരെ ചിരിച്ച് കൊണ്ടാണ് അതിനെ നോക്കി കാണുന്നത്. രണ്ടര ലക്ഷത്തോളം പേർ വീഡിയോ കണ്ട് കഴിഞ്ഞു. വീഡിയോയ്ക്ക് ആളുകൾ പലതരം കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഈ സ്ത്രീയുടെ ഊർജ്ജം, എന്റെ ജോലിയിൽ ഞാൻ ഇത്ര സന്തോഷവാനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു...'- ഒരാൾ കമന്റ് ചെയ്തു. അവൻ ക്യാമറയ്ക്ക് മുന്നിൽ ഒരു ഹീറോയായി ഇഴഞ്ഞ് നീങ്ങുന്നുവെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

View post on Instagram