വാഷിംഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യം വളരെ മോശമാണ്. ഇതിൽ ഇടപെട്ടു സഹായിക്കാൻ അമേരിക്ക താൽപ്പര്യപ്പെടുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ചൈന ഇന്ത്യയെ സംഘർഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നു ട്രംപ് പറഞ്ഞു.
അതിനിടെ അതിര്‍ത്തിയിൽ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി. രാത്രി വൈകി അവസാനിച്ച കൂടിക്കാഴ്ചയുടെ ഔദ്യോഗിക തീരുമാനങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ അഭ്യർഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച.
നേരത്തേയുള്ള സ്ഥിതി പുനസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്നാഥ് സിംഗ് ആവർത്തിച്ചു. രാജ്നാഥ് സിംഗിനൊപ്പം ഡിഫൻസ് സെക്രട്ടറി അജയ് കുമാർ, ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ, റഷ്യയിലെ ഇന്ത്യൻ അംബാസഡർഎന്നിവരും
ചർച്ചയിൽ പങ്കെടുത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam