കെന്‍റക്കി പ്രളയത്തില്‍ ആറ് കുട്ടികളടക്കം 25 മരണം; മരിച്ച കുട്ടികളില്‍ നാല് സഹോദരങ്ങളും

Published : Jul 31, 2022, 12:13 PM IST
കെന്‍റക്കി പ്രളയത്തില്‍ ആറ് കുട്ടികളടക്കം 25  മരണം; മരിച്ച കുട്ടികളില്‍ നാല് സഹോദരങ്ങളും

Synopsis

പ്രളയത്തെ വൻ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡൻ രക്ഷാ പ്രവർത്തനത്തിന് എല്ലാ സജ്ജീകരണവും ഒരുക്കാൻ ഉത്തരവിട്ടു. 

വാഷിംഗ്ടണ്‍: അമേരിക്കന്‍ നഗരമായ കെന്‍റക്കിയിലെ പ്രളയത്തിൽ മരണം 25 ആയി ഉയര്‍ന്നു. കിഴക്കൻ കെന്റക്കിയിലെ അപ്പലാച്ചിയ മേഖലയിലാണ് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കം. മരണസംഖ്യ ഉയർന്നേക്കാമെന്നും, നിരവധി പേരെ കാണാതായെന്നും കെന്റക്കി ഗവർണർ ആൻഡി ബേഷ്യർ വ്യക്തമാക്കി. 

മരിച്ചവരില്‍ ആറ് കുട്ടികളുമുണ്ട്. ഇതില്‍ നാല് പേര്‍ സഹോദരങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആംബര്‍ സ്മിത്ത്, റിലെ നോബിള്‍ ദമ്പതികളുടെ മക്കളാണ് മരണപ്പെട്ട നാല് കുട്ടികള്‍. അതിരൂക്ഷ വെള്ളപ്പൊക്കമാണ് കെന്‍റക്കിയില്‍.  പ്രളയത്തെ വൻ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡൻ രക്ഷാ പ്രവർത്തനത്തിന് എല്ലാ സജ്ജീകരണവും ഒരുക്കാൻ ഉത്തരവിട്ടു. 

കലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴക്ക് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രദേശത്ത് മഴ കൂടുതല്‍ കനത്തതോടെ വീടുകളും റോഡുകളും മുങ്ങിയ സ്ഥിതിയിലാണ്.  രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും എത്തിപ്പെടാനാവാത്ത മേഖലകളുണ്ട് എന്നതും മരണ സംഖ്യ ഉയരുന്നതിന് കാരണമാകും.  

Read More:  യുഎഇയിലെ പ്രളയം; വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഉടമകള്‍

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് വീണ്ടും കൊവിഡ്; കര്‍ശന നിരീക്ഷണത്തില്‍  

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 21 കൊവിഡ് ബാധിച്ച ജോ ബൈഡന്‍ ഒരാഴ്ചയ്ക്ക് ശേഷം രോഗമുക്തനായിരുന്നു. എന്നാൽ വീണ്ടും റീബൗണ്ട് അണുബാധ ഉണ്ടായന്നാണ് ഡോക്ടർമാർ പറയുന്നത്. ആദ്യ തവണ ലക്ഷണങ്ങളോടെയായിരുന്നു രോഗ ബാധ. 

79 കാരനായ ബൈഡന് ശനിയാഴ്‌ച രാവിലെയാണ് ആന്റിജൻ പരിശോധനയിലൂടെ വീണ്ടും കൊവിഡ് സ്ഥിരീകിരിച്ചത്.   തുടർച്ചയായ നാല് ടെസ്റ്റുകളിൽ നെഗറ്റീവായതിന് ശേഷമാണ് ബൈഡന് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് ബൈഡന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായത്. തുടർന്ന് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ ഫലത്തിലും മാറ്റമുണ്ടായിരുന്നില്ല. 

എന്നാൽ ഇത്തവണ ലക്ഷണങ്ങളൊന്നും ഇല്ലെന്നും പ്രസിഡന്‍റ് കർശന നിരീക്ഷണത്തിലാണെന്നും വൈറ്റ് ഹൌസ് ഡോക്ടർമാർ അറിയിച്ചു.  പ്രസിഡന്‍റിന് പ്രത്യേക ചികിത്സ നല്‍കേണ്ട കാര്യമില്ല, എന്നാല്‍ കർശനമായ ഐസോലേഷൻ തുടരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ