
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 21 കൊവിഡ് ബാധിച്ച ജോ ബൈഡന്‍ ഒരാഴ്ചയ്ക്ക് ശേഷം രോഗമുക്തനായിരുന്നു. എന്നാൽ വീണ്ടും റീബൗണ്ട് അണുബാധ ഉണ്ടായന്നാണ് ഡോക്ടർമാർ പറയുന്നത്. ആദ്യ തവണ ലക്ഷണങ്ങളോടെയായിരുന്നു രോഗ ബാധ.
79 കാരനായ ബൈഡന് ശനിയാഴ്‌ച രാവിലെയാണ് ആന്റിജൻ പരിശോധനയിലൂടെ വീണ്ടും കൊവിഡ് സ്ഥിരീകിരിച്ചത്. തുടർച്ചയായ നാല് ടെസ്റ്റുകളിൽ നെഗറ്റീവായതിന് ശേഷമാണ് ബൈഡന് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് ബൈഡന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായത്. തുടർന്ന് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ ഫലത്തിലും മാറ്റമുണ്ടായിരുന്നില്ല.
എന്നാൽ ഇത്തവണ ലക്ഷണങ്ങളൊന്നും ഇല്ലെന്നും പ്രസിഡന്‍റ് കർശന നിരീക്ഷണത്തിലാണെന്നും വൈറ്റ് ഹൌസ് ഡോക്ടർമാർ അറിയിച്ചു. പ്രസിഡന്‍റിന് പ്രത്യേക ചികിത്സ നല്‍കേണ്ട കാര്യമില്ല, എന്നാല്‍ കർശനമായ ഐസോലേഷൻ തുടരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Read More : Covid-19: കൊവിഡ് മാലിന്യം ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍
വാഷിംങ്ടണ്‍ : തീകൊണ്ട് കളിക്കരുത്, അങ്ങനെ കളിച്ചാല്‍ അതില്‍ തന്നെ എരിഞ്ഞുപോകും യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നൽകിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ഇരു നേതാക്കളും നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ചൈനീസ് നേതാവ് ഇത് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. തായ്വാന്‍ വിഷയത്തില്‍ പ്രതികരിക്കും മുന്‍പ് ചരിത്രപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ജോ ബൈഡനോട് ഷി ജിൻപിംഗ് എടുത്തുപറഞ്ഞു.
'തായ്‌വാൻ കടലിടുക്കിന്‍റെ ഇരുവശങ്ങളും ഒരേ ചൈനയുടെ ഭാഗമാണെങ്കിലും, അതിന്‍റെ നിലവിലെ അവസ്ഥ എന്താണെന്ന് മനസിലാക്കണം' ഷി ബിഡനോട് സൂചിപ്പിച്ചുവെന്നാണ് വിവരം. 'തായ്‌വാൻ സ്വാതന്ത്ര്യസേന' എന്ന പേരില്‍ ഒരു അന്താരാഷ്ട്ര ഇടപെടലിനും ഇവിടെ സാധ്യതയില്ലെന്ന് ചൈനീസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഇത്തരം നീക്കങ്ങളെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ഷി പറഞ്ഞു.
എന്നാല്‍ തായ്വാന്‍ സംബന്ധിച്ച യുഎസ് മാറിയിട്ടില്ലെന്നും തായ്‌വാൻ കടലിടുക്കിൽ ഉടനീളമുള്ള സമാധാനവും സ്ഥിരതയും തകർക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങള്‍ അമേരിക്ക ശക്തമായി എതിർക്കുന്നുവെന്നും പ്രസിഡന്റ് ബൈഡൻ ചൈനീസ് പ്രസിഡന്‍റിനെ അറിയിച്ചുവെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam