അതിവേഗം അമേരിക്കൻ നീക്കം, ഖത്തറിലേയും ബഹ്റൈനിലെയും താവളങ്ങളിൽ നിന്ന് സൈനികരെ ഒഴിപ്പിച്ചു; ഇറാനെതിരെ സൈനിക നീക്കമോ ലക്ഷ്യം?

Published : Feb 22, 2026, 05:12 PM ISTUpdated : Feb 22, 2026, 05:17 PM IST
US Evacuates Troops

Synopsis

ഇറാനെതിരായ സൈനിക നീക്ക ആശങ്കകൾക്കിടെ ഖത്തറിലെയും ബഹ്‌റൈനിലെയും താവളങ്ങളിൽ നിന്ന് അമേരിക്ക സൈനികരെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. തങ്ങളെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്

മനാമ: ഖത്തറിലേയും ബഹ്റൈനിലെയും താവളങ്ങളിൽ നിന്ന് സൈനികരെ അമേരിക്ക അതിവേഗം ഒഴിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദ താവളത്തിൽ നിന്നും ബ്ഹറൈനിലെ നാവിക താവളത്തിൽ നിന്നും നൂറുകണക്കിന് സൈനികരെ ഒഴിപ്പിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ഇറാനെതിരെയുള്ള സൈനിക നീക്ക ആശങ്ക ശക്തമാകുന്നതിനിടെയാണ് നീക്കം. തങ്ങളെ ആക്രമിച്ചാൽ തിരിച്ചടി മേഖലയിലെ അമേരിക്കൻ താവളങ്ങളിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിവേഗം സൈനികരെ ഒഴിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചതെന്നാണ് വിലയിരുത്തലുകൾ. അതേസമയം സൗദി, യു എ ഇ, കുവൈത്ത്, ജോർദാൻ, സിറിയ, ഇറാഖ് താവളങ്ങളിൽ സേനകൾ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ അമേരിക്കയുമായി നടന്ന ചർച്ചയുടെ പുരോഗതി ഇറാൻ ഇന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവിയുമായി പങ്കുവെച്ചു.

യുറേനിയം സമ്പുഷ്ടീകരണം ഇറാൻ നിർത്തിവയ്ക്കില്ല

അതേസമയം യുറേനിയം സമ്പുഷ്ടീകരണം നിർത്തി വെക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇത് അമേരിക്കയുമായുള്ള ചർച്ചയിൽ പെടില്ലെന്ന വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. തങ്ങളുടെ ആണവ സംവിധാനം ബോംബുകൾ കൊണ്ട് തകർക്കാനാകില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ യുറേനിയം സമ്പുഷ്ട്കീരണം നിർത്തണമെന്ന ഇസ്രയേൽ ആവശ്യം ഇതോടെ ഇറാൻ അംഗീകരിക്കില്ലെന്ന് ഉറപ്പായി. ആണവ ചർച്ചകളിൽ ഇറാനുള്ള പിന്തുണ ഇന്നും റഷ്യ ആവർത്തിച്ചുറപ്പിച്ചു. പത്ത് ദിവസത്തിനകം ധാരണയിലെത്തണമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. അതിനിടെ മിഡിൽ ഈസ്റ്റിലേക്ക് അമേരിക്ക അയച്ച പടക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡ് മെഡിറ്ററേനിയൻ കടലിലെത്തി.

സുരക്ഷാ സാഹചര്യം വിലയിരുത്തി കുവൈത്ത്

അമേരിക്ക - ഇറാൻ സംഘർഷ ആശങ്കകൾക്കിടെ സുരക്ഷാ സാഹചര്യം വിലയിരുത്തി കുവൈത്ത്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് അഹ്മദ് അൽ അബ്ദുള്ള അഹമ്മദ് സബായുടെ അധ്യക്ഷതയിൽ സുപ്രീം ഡീഫൻസ് കൗൺസിൽ യോഗം ചേർന്നു. അമേരിക്ക - ഇറാൻ വിഷയവും ഇതിനോട് ചേർന്ന് മേഖലയിലെ പ്രധാന സംഭവ വികാസങ്ങളും സാധ്യതതകളും യോഗം ചർച്ച ചെയ്തു. പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങൾ നേരിടാൻ ഓരോ വകുപ്പുകളും സജ്ജമാണോയെന്നത് പരിശോധിച്ചു. പരസ്പരമുള്ള ഏകോപനം ശക്തമാക്കണമെന്ന് നിർദേശം നൽകി. കഴിഞ്ഞ മാസം സൈറൺ സംവിധാനം ട്രയൽ കുവൈത്ത് നടത്തിയിരുന്നു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനാണിത്. മിഡിൽ ഈസ്റ്റ് മേഖല ഒരു സംഘർഷ സാഹചര്യം മുന്നിൽ കണ്ട് ഒരുങ്ങുകയാണെന്നാണ് വ്യക്തമാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളെ വളർത്തുന്നതിൽ ചൈനയുടെ പുതിയ തിയറി; റിവേഴ്സ് പാരന്റിംഗിനെ കുറിച്ച് അറിഞ്ഞിരിക്കണം
പക്ഷിപ്പനി പടരുന്ന് പിടിച്ച് അന്‍റാർട്ടിക്ക, ജീവികൾക്ക് കൂട്ടവംശനാശ ഭീഷണി