അമേരിക്ക; നിർണ്ണായകമായി സ്വിം​ഗ് സ്റ്റേറ്റുകൾ; ഫലം വരാനുള്ള ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചിലും ട്രംപ് മുന്നിൽ

By Web TeamFirst Published Nov 4, 2020, 6:29 PM IST
Highlights

അന്തിമ ഫലം വൈകുന്നതോടെ ചാഞ്ചാട്ടം പതിവാക്കിയ 5 സംസ്ഥാനങ്ങള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. ഇവയിൽ  വിസ്കോന്‍സിനിലും മിഷി​ഗണിലും മാത്രമാണ് ബൈഡന് നേരിയ ലീഡ്. പെന്‍സില്‍വേനിയയിലെ ഫലം പ്രഖ്യാപിക്കും മുന്‍പ് ട്രംപ് ജയം ഉറപ്പിക്കുമോ എന്നതിലാണ് ആകാംക്ഷ. 

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകുന്നതോടെ ചാഞ്ചാട്ടം പതിവാക്കിയ 5 സംസ്ഥാനങ്ങള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. ഇവയിൽ  വിസ്കോന്‍സിനിലും മിഷി​ഗണിലും മാത്രമാണ് ബൈഡന് നേരിയ ലീഡ്. പെന്‍സില്‍വേനിയയിലെ 
ഫലം പ്രഖ്യാപിക്കും മുന്‍പ് ട്രംപ് ജയം ഉറപ്പിക്കുമോ എന്നതിലാണ് ആകാംക്ഷ. 

538 ഇലക്ടറൽ കോളേജ് വോട്ടുള്ള അമേരിക്കയിൽ  270 വോട്ടിൽ എത്തുന്നയാളാണ് പ്രസിഡന്‍റാവുക. 2016ൽ 306 ഇലക്ടറൽ കോളേജ് വോട്ട്നേ വോട്ട് നേടിയാണ് ട്രംപ് അധികാരത്തിലെത്തിയത്. അതായത് കഴിഞ്ഞ തവണ നേടിയ 36 ഇലക്ടറൽ വോട്ട് നഷ്ടമായാലും ട്രംപിന് അധികാരത്തിലെത്താം. 

എങ്ങോട്ട് ചായുമെന്നറിയാതെ നിന്ന സ്വിംഗ് സ്റ്റേറ്റ്സില്‍ , 11 ഇലക്ടറൽ കോളേജ് വോട്ടുള്ള അരിസോണ , റിപ്പബ്ലിക്കന്‍ പക്ഷത്ത് നിന്ന് ജോ ബൈഡന്‍ പിടിച്ചെടുത്തതായി പ്രസിഡന്‍റിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപ്പോള്‍ അരിസോണിയിലെ 11 കുറച്ചാലും ട്രംപിന് 295 ഇലക്ടറൽ വോട്ടിലെത്താമെന്ന് മനസ്സിലാക്കാം. അതായത് ഇനി ഫലം വരാനുളള 5 സ്വിംഗ് സ്റ്റേറ്റ്സിലെ ഫലം നിര്‍ണായകമാകാന്‍ പോവുകയാണ്.

20 ഇലക്ടറൽ കോളേജ് വോട്ടുള്ള പെന്‍സില്‍വേനിയ , 16 വീതം വോട്ടുള്ള മിഷിഗൺ , ജോര്‍ജിയ , 15 വോട്ടുള്ള നോര്‍ത്ത് കരോലൈന , 10 വോട്ടുള്ള വിക്സോൻസിന്‍ എന്നീ സംസ്ഥാനങ്ങളിലെ അന്തിമഫലം വരും വരെ സസ്പെന്‍സ് തുടര്‍ന്നേക്കാം. 5 സംസ്ഥാനങ്ങളിലായി 77 ഇലക്ടറൽ കോളേജ് വോട്ടുണ്ട്. ഇതിൽ 25 ഇലക്ടറൽ വോട്ടെങ്കിലും ട്രംപില്‍ നിന്ന് പിടിച്ചെടുത്താലേ ബൈഡന് പ്രതീക്ഷയുള്ളൂ. ജന്മനാടായ പെന്‍സില്‍വേനിയക്ക് പുറമേ മിഷിഗണോ ജോര്‍ജിയയോ നോർത്ത് കരോലീനയോ കൂടി നേടിയാൽ ബൈഡന് ജയം ഉറപ്പിക്കാം. എന്നാൽ തപാല്‍വോട്ടുകള്‍ എണ്ണാന്‍ വൈകുന്നതിനാല്‍ പെന്‍സില്‍വേനിയയിലും മിഷിഗണിലും വെളളിയാഴ്ച  മാത്രമേ അന്തിമഫലം വരൂ എന്നാണ് നിലവില്‍ അധികൃതര്‍ പറയുന്നത്. 

click me!