
ഗ്വാങ്സി സുവാങ്: കൊടുത്തു തീർക്കാനുള്ള കടത്തിന്റെ പേരിൽ, തന്നെ നിരന്തരം സെക്സിലേർപ്പെടാൻ വേണ്ടി ബ്ലാക്ക് മെയിൽ ചെയ്ത ഡോക്ടറെ കൊന്നു കഷ്ണങ്ങളാക്കി വേവിച്ച നഴ്‌സിനെ വധശിക്ഷക്ക് വിധിച്ച് ചൈനീസ് കോടതി. തന്റെ കുറ്റകൃത്യം മറച്ചു പിടിക്കാൻ വേണ്ടി, ഡോക്ടറുടെ ശരീരം കഷ്ണങ്ങളാക്കി നുറുക്കി, വേവിച്ച് ആ കഷ്ണങ്ങളെ ടോയ്‌ലെറ്റിൽ ഇട്ടു ഫ്ലഷ് ചെയ്യുകയുണ്ടായി ഇവർ. ചൈനയിലെ ഗ്വാങ്സി സുവാങ് പ്രവിശ്യയിലെ യൂലിൻ പട്ടണത്തിലാണ് സംഭവം.
ലീ ഫെങ് പിങ് എന്ന ഇരുപത്തഞ്ചുകാരിയായ നഴ്സ്, താൻ ജോലി ചെയ്തിരുന്ന യൂലിൻ പീപ്പിൾസ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് വിഭാഗം ഉപാധ്യക്ഷനായ ലുവോ ജൂവാനുമായി ഒരു ശാരീരിക ബന്ധം സ്ഥാപിക്കുന്നു അവർ. എന്നാൽ, തന്റെ കടുത്ത ചൂതാട്ട ഭ്രമത്തിന്റെ പേരിൽ ലുവോ ജുവാനിൽ നിന്ന് വലിയൊരു തുക കടമായി കൈപ്പറ്റി ലീ ഫെങ്. പണം കടം വാങ്ങുകയും അത് തിരിച്ചുനൽകാൻ പറ്റാതിരിക്കുകയും ചെയ്തതോടെ ആഴ്ചയിൽ മൂന്നു വട്ടം വരെ ഈ ഡോക്ടർ നഴ്‌സിനെ ലൈംഗിക ബന്ധത്തിന് ബ്ലാക്ക് മെയിലിംഗിലൂടെ നിർബന്ധിച്ചിരുന്നു എന്ന് ലോക്കൽ പത്രമായ സോഹു റിപ്പോർട്ട് ചെയ്തു.
എന്തായാലും, തിരികെ നൽകാനുള്ള പണത്തിന്റെ പേരിൽ തന്നെ സെക്‌സിന് നിർബന്ധിച്ചു കൊണ്ടിരുന്ന ഡോക്ടർക്കെതിരെയുള്ള തന്റെ പ്രതികാരം ഒരു ദിവസം ലീ ഫെങ് നടപ്പിലാക്കി. ഡോക്ടറെ കൊന്ന അവർ, അയാളുടെ ശരീരം കഷ്ണങ്ങളായി നുറുക്കി, അടുക്കളയിൽ വെച്ച് വേവിച്ച്, ടോയ്‌ലെറ്റിലൂടെ ഒഴുക്കി, താൻ ചെയ്ത കുറ്റകൃത്യം മറയ്ക്കാൻ ശ്രമിച്ചു അവൾ.
എന്തായാലും അയൽവാസികളിൽ നിന്ന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്, പൊലീസ് ലി ഫെങ്ങിന്റെ അപ്പാർട്ട്മെന്റ് റെയിഡ് ചെയ്തു. അവിടത്തെ ടോയ്‌ലെറ്റിൽ നിന്ന് ഡോക്ടറുടെ അവശേഷിച്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്തു പൊലീസ്.
ആ കേസിലാണ്, ചൈനീസ് കോടതി, നഴ്‌സിന് മനഃപൂർവമുള്ള കൊലപാതകകുറ്റം ചുമത്തിക്കൊണ്ട് ലീ ഫെങ്ങിനെ വധശിക്ഷക്ക് വിധിച്ചത്. തീയതി ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam