'ലഗ്നത്തില്‍ സിംഹവും പത്താം ഭാവാധിപനായി സൂര്യനും, വിജയം ട്രംപിന്'; പ്രവചനം പങ്കിട്ട് ആനന്ദ് മഹീന്ദ്ര

Web Desk   | others
Published : Nov 05, 2020, 03:20 PM ISTUpdated : Nov 05, 2020, 03:23 PM IST
'ലഗ്നത്തില്‍ സിംഹവും പത്താം  ഭാവാധിപനായി സൂര്യനും, വിജയം ട്രംപിന്'; പ്രവചനം പങ്കിട്ട് ആനന്ദ് മഹീന്ദ്ര

Synopsis

ഇരു സ്ഥാനാർത്ഥികളും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നും എന്നാല്‍ ലഗ്നത്തില്‍ സിംഹവും പത്താം  ഭാവാധിപനായി സൂര്യനും ഉള്ളതിനാൽ ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം

അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് തന്നെയെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. അവസാനഘട്ട വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലാണ് ജ്യോതിഷിയുടെ പ്രവചനം അടിസ്ഥാനമാക്കി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

ഇരു സ്ഥാനാർത്ഥികളും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നും എന്നാല്‍ ലഗ്നത്തില്‍ സിംഹവും പത്താം  ഭാവാധിപനായി സൂര്യനും ഉള്ളതിനാൽ ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ജ്യോതിഷിയുടെ പ്രശസ്‌തിയും വർധിക്കുമെന്ന കുറിപ്പോടൊണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. 

 

അതേസമയം അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജോ ബൈഡന്‍ വിജയത്തിനരികെ എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. 264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഉറപ്പാക്കി. ആറ് വോട്ടുള്ള നെവാഡയിലും ബൈഡന്‍ മുന്നിലാണ്. അധികാരത്തിലെത്താന്‍ വേണ്ട 270 വോട്ടും ജോ ബൈഡന്‍ ഉറപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം
ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം