
ഒഹിയോ: പങ്കാളിക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് ആന്ധ്രാസ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ബാല്‍ഡ് നദി വെള്ളച്ചാട്ടത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
പൊലവരപ്പ് കമലയാണ് മരിച്ചത്. കലയും പങ്കാളിയും ചേര്‍ന്ന് വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി ഇരുവരും വെള്ളച്ചാട്ടത്തിലേക്ക് വീണു. പങ്കാളിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. എന്നാല്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കമല, അല്‍പ്പസമയത്തിനകം മരണത്തിനുകീഴടങ്ങി.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡ്‌ലവലേരുവിലാണ് കമല ജനിച്ചത്. ബിരുദത്തിന് ശേഷം കമല അമേരിക്കയിലേക്ക് പോയി. ഒഹിയോയില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് കമല ജോലി ചെയ്തിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam