ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായി അനസ്തേഷ്യ, പിന്നാലെ ഹൃദയാഘാതം; ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

Published : Jan 24, 2025, 10:20 AM IST
ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായി അനസ്തേഷ്യ, പിന്നാലെ ഹൃദയാഘാതം; ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

Synopsis

മുതുകിൽ ടാറ്റൂ ചെയ്യുന്നതിനിടെ റിക്കാർഡോ ഗോഡോയ്ക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

ബ്രസീലിയ: ടാറ്റൂ ചെയ്യുന്നതിനിടെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു. ബ്രസീലിയൻ ഓട്ടോ ഇൻഫ്ലുവൻസറായ റിക്കാർഡോ ഗോഡോയ് എന്നയാളാണ് ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം കാരണം മരിച്ചത്. 45 വയസായിരുന്നു. 

റിക്കാർഡോ ഗോഡോയ്ക്ക് തൻ്റെ മുതുകിൽ ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തിന് ടാറ്റൂ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളുടെ തുടക്കത്തിൽ തന്നെ ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടിരുന്നതായാണ് റിപ്പോർട്ട്. ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന് ജനറൽ അനസ്തേഷ്യ നൽകിയിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹൃദയാഘാതം സംഭവിച്ചതിന് പിന്നാലെ വേ​ഗത്തിൽ പരിശോധനകൾ നടത്തിയെന്നും ഒരു കാർഡിയോളജിസ്റ്റിന്റെ സഹായം തേടിയിരുന്നവെന്നും സ്റ്റുഡിയോ ഉടമയെ ഉദ്ധരിച്ച് ഡെയ്ലി മെയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, റിക്കാർഡോ ഗോഡോയ് പങ്കുവെച്ച അവസാന പോസ്റ്റിൽ താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നും വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമേ തിരിച്ചെത്തുകയുള്ളൂവെന്നും അറിയിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ലംബോർഗിനികളും ഫെരാരികളും വിൽക്കുന്ന ഒരു ഓൺലൈൻ ബിസിനസ്സ് കെട്ടിപ്പടുത്താണ് റിക്കാർഡോ ഗോഡോയ് പ്രശസ്തനായത്. ഇൻസ്റ്റ​ഗ്രാമിൽ അദ്ദേഹത്തിന് 2,26,000 ഫോളോവേഴ്‌സുണ്ട്. 

READ MORE:ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ പശ്ചാത്താപം; ഓഫീസ് ​ഗ്രൂപ്പിൽ വീഡിയോ പങ്കുവെച്ച് യുവാവ്, സംഭവം പൂനെയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്