
ദില്ലി: ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്ന് തുർക്കിക്ക് വൻ സാമ്പത്തിക നഷ്ടം. 2025-ൽ ഇതുവരെ തുർക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 85,000-ത്തിലധികം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. തുർക്കിയിലെ ടൂറിസ്റ്റ് സീസൺ ജൂൺ ഒന്നിനാണ് ആരംഭിക്കുക. തുർക്കി പത്രമായ അലന്യ പോസ്റ്റാസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2024-ൽ 3,30,000 ഇന്ത്യക്കാർ തുർക്കി സന്ദർശിച്ചു. ശരാശരി 1,30,000 രൂപയാണ് ഓരോ വിനോദ സഞ്ചാരിയും ചെലവഴിച്ചത്. ഇന്ത്യൻ വിനോദ സഞ്ചാരികളിൽ നിന്നായി തുർക്കിക്ക് മൊത്തം 42.9 ബില്യൺ രൂപ നേടിക്കൊടുത്തു. ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തിൽ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം ഏകദേശം 24% കുറഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിലും പഹൽഗാം ഭീകരാക്രമണക്കിലും പാക് അനുകൂല നിലപാട് സ്വീകരിച്ചതാണ് തുർക്കിക്ക് തിരിച്ചടിയായത്.
ശൈത്യകാലത്ത് മുൻകൂട്ടി നടത്തിയ റിസർവേഷനുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്ന അവസ്ഥയാണ്. ടൂറിസം മേഖല പ്രതിനിധികൾ ഈ സംഭവവികാസങ്ങൾ താൽക്കാലികമാണെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിവാഹ ഡെസ്റ്റിനേഷനും തുർക്കിയായിരുന്നു. എന്നാൽ, മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. പാകിസ്ഥാന് പുറമേ, ചൈന, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടെന്ന് തുർക്കി ടൂറിസം വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam