'സിരി' ചോർത്തൽ 820 കോടിക്ക് ഒത്തുതീർപ്പാക്കാൻ ആപ്പിൾ, കോടികൾ ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് ടിം കുക്കും നൽകും

Published : Jan 04, 2025, 05:24 PM ISTUpdated : Jan 10, 2025, 06:39 PM IST
'സിരി' ചോർത്തൽ 820 കോടിക്ക് ഒത്തുതീർപ്പാക്കാൻ ആപ്പിൾ, കോടികൾ ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് ടിം കുക്കും നൽകും

Synopsis

ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ഫണ്ടിലേക്ക് ആപ്പിൾ സി ഇ ഒ ടിം കുക്ക് ഒരു മില്യൺ ഡോളർ സംഭാവന ചെയ്യുന്നുവെന്നാണ് വവരം

ന്യൂയോർക്ക്: ഐഫോണും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകളെ തങ്ങളുടെ വെർച്വൽ അസിസ്റ്റൻ്റ് സിരി ഉപയോഗിച്ച് ആപ്പിൾ കമ്പനി നിരീക്ഷിച്ചെന്നും വിവരങ്ങൾ ചോർത്തിയെന്നുമുള്ള കാര്യം അമേരിക്കയിൽ വലിയ വിവാദമായി മാറിയിരിക്കുകയാണ്. കാലിഫോർണിയ ഫെഡറൽ കോടതിയിലെ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കത്തിലാണ് ആപ്പിൾ കമ്പനി. കേസ് ഒത്തുതീർപ്പാക്കാൻ ഉപയോക്താക്കൾക്കടക്കം ആപ്പിൾ 95 മില്യൺ ഡോളർ (ഏകദേശം 820 കോടി രൂപ) മൊത്തത്തിൽ നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെ കമ്പനി സി ഇ ഒ ടിം കുക്ക്, ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിനായുള്ള സ്ഥാനാരോഹണ ഫണ്ടിലേക്ക് വൻ തുക സംഭാവന നൽകാനും തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.

ലോകം മറ്റൊരു വ്യാപാര യുദ്ധത്തിലേക്കോ...; ഒരാഴ്ചക്കുള്ളിൽ 10 യുഎസ് സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന

ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ഫണ്ടിലേക്ക് ആപ്പിൾ സി ഇ ഒ ടിം കുക്ക് ഒരു മില്യൺ ഡോളർ സംഭാവന ചെയ്യുന്നുവെന്നാണ് വവരം. അതായത് എട്ടര കോടിയോളം രൂപ ടിം കുക്ക് മാത്രം സംഭാവന ചെയ്യും. അമേരിക്കയിലെ ഏറ്റവും വലിയ നികുതിദായകരായ ആപ്പിൾ, ഒരു കമ്പനി എന്ന നിലയിൽ സംഭാവന നൽകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് സി ഇ ഒയുടെ പേരിൽ ഒരു മില്യൺ സംഭാവന നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം അമേരിക്കയുടെ പ്രസിഡന്‍റ് പദത്തിലേക്കുള്ള ഡോണൾഡ് ട്രംപിന്‍റെ രണ്ടാം വരവിനായി ജനുവരി 20 ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങ് ലോകത്തെ വിസ്മയിപ്പിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. ഇതുവരെ കണ്ടതിൽ ഏറ്റവും അത്യാഢംബരത്തോടെയാകും ട്രംപ് അധികാരമേൽക്കുകയെന്നും സൂചനകളുണ്ട്. ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ഫണ്ടിലേക്ക് കോടികളാണ് ഒഴുകിയെത്തുന്നത്. ട്രംപിൻ്റെ ആദ്യ സ്ഥാനാരോഹണ വേളയിൽ സ്ഥാപിച്ച 107 മില്യൺ ഡോളറിൻ്റെ ഉദ്ഘാടന ധനസമാഹരണ റെക്കോർഡ് ഇക്കുറി തകർക്കപ്പെടുമെന്ന് ഉറപ്പാണ്. ഏകദേശം 150 മില്യൺ ഡോളർ ഇക്കുറി ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. അതായത് 1200 കോടിയിലേറെ ഇന്ത്യൻ രൂപയാണ് ഇത്തവണ സ്ഥാനാരോഹണ ഫണ്ട് പ്രതീക്ഷിക്കുന്നത്.

150 മില്യൺ ഡോളർ, അഥവാ 1200 കോടി! വിസ്മയിക്കാൻ റെഡിയായിക്കോളൂ ലോകമേ! ട്രംപിൻ്റെ രണ്ടാം വരവ്, അമ്പമ്പോ പൊളിയാകും

PREV
Read more Articles on
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍