ചോർത്തിയോ? ഗുരുതര ആരോപണവുമായി ആപ്പിൾ, 'രഹസ്യങ്ങൾ ഓപ്പൺ എഐ മോഷ്ടിച്ചു', മുൻ ജീവനക്കാർക്കെതിരേയും പരാതി

Published : Jul 11, 2026, 08:37 AM IST
The logo of Apple-apple sues former employees over alleged trade secret theft linked to openai

Synopsis

ഓപ്പൺ എഐക്കെതിരെ ആപ്പിൾ രംഗത്ത്. ആപ്പിളിന്‍റെ രഹസ്യങ്ങൾ ഓപ്പൺ എഐ മോഷ്ടിച്ചെന്നാണ് പരാതി

വാഷിങ്ടണ്‍: ഓപ്പൺ എഐക്കെതിരെ ആപ്പിൾ രംഗത്ത്. ആപ്പിളിന്‍റെ രഹസ്യങ്ങൾ ഓപ്പൺ എഐ മോഷ്ടിച്ചെന്നാണ് പരാതി. ആപ്പിൾ വിട്ട് ഓപ്പൺ എഐയിൽ ചേർന്ന രണ്ട് ജീവനക്കാർ രഹസ്യങ്ങൾ ചോർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. കാലിഫോർണിയയിൽ ആപ്പിൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മുൻ ആപ്പിൾ സിനിയർ സിസ്റ്റം ഇലക്ട്രിക്കൽ എഞ്ചിനിയർ ചാങ്ങ് ലിയു, വൈസ് പ്രസിഡന്‍റ് ഓഫ് പ്രൊഡക്ട് ഡിസൈൻ ടാങ്ങ് യൂ ടാൻ എന്നിവരെയാണ് ആപ്പിൾ പ്രതിസ്ഥാനത്ത് നിർത്തുന്നത്.

കമ്പനി വിട്ടപ്പോൾ ചാങ്ങ് ലിയു ലാപ്ടോപ്പ് മടക്കി നൽകിയില്ലെന്നും കമ്പനിയുടെ ഹാർഡ്‍വെയർ ഡിസൈൻ രഹസ്യങ്ങൾ ഇത് വച്ച് ചോർത്തിയെന്നും ആപ്പിൾ വിട്ട 400ഓളം ജീവനക്കാർ ഇപ്പോൾ ഓപ്പൺ എഐയിലുണ്ട് എന്നിങ്ങനെയാണ് ആരോപണങ്ങൾ. ഓപ്പൺ എഐ സ്വന്തം ഗാഡ്ജ്റ്റ് വികസിപ്പിക്കുന്നിനിടെയാണ് കേസ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അങ്ങനെ സംഭവിച്ചാൽ ഇറാൻ ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല, വ്യക്തമായ നിർദേശം ഞാൻ നൽകിയിട്ടുണ്ട്'; വധഭീഷണിയിൽ നിർണായക വെളിപ്പെടുത്തലുമായി ട്രംപ്
ഇറാനെ വരിഞ്ഞു മുറുക്കാൻ അമേരിക്ക; മുജ്തബ ഖമനയിക്ക് ഫണ്ടെത്തിക്കുന്ന അലി അൻസാരി ഉൾപ്പെടെയുള്ളവർക്ക് ഉപരോധം, ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ തകർക്കൽ