ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിൽ ആർട്ടെമിസ്-2 സംഘം; ഒറയോൺ പേടകത്തിന്‍റെ അവസാന സഞ്ചാരപാഥ തിരുത്തൽ വിജയകരം, പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

Published : Apr 11, 2026, 02:00 AM IST
artemis II crew returns to earth orion splashdown scheduled today

Synopsis

ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തില്‍ ആർട്ടെമിസ് 2 സംഘം. ഇന്ന് പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

ദില്ലി: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തില്‍ ആർട്ടെമിസ്-2 സംഘം. ഇന്ന് പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. ഒറയേൺ പേടകത്തിന്‍റെ അവസാന സഞ്ചാരപാഥ തിരുത്തൽ വിജയകരമായി പൂർത്തിയായി. സ്പ്ലാഷ്‌ഡൗണിന് മുമ്പുള്ള നിർണായക ബേൺ ക്രൂ വിജയകരമായി നിർവഹിച്ചു. ഒറയൺ 8 സെക്കൻഡ് ദൈർഘ്യമുള്ള ത്രസ്റ്റർ ഫയറിംഗ് നടത്തി. ഇ- ബേൺ മൂലം സെക്കൻഡിൽ 4.2 അടി വേഗത്തിലുള്ള മാറ്റം ഉണ്ടായി. ഈ നിർണായക നീക്കം ആർട്ടെമിസ് 2വിനെ ഭൂമിയിലേക്കുള്ള അന്തിമ പാതയിൽ കൃത്യമായി നയിക്കാൻ സഹായിച്ചു. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്തിന് 45 മിനുട്ട് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടുത്തും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടം അതീവ നിര്‍ണായകമാണ്. കടലിൽ നിന്ന് പേടകത്തെയും യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് ജോണ്‍ പി മുര്‍ത്ത എന്ന പ്രത്യേക കപ്പൽ സജ്ജമാണ്. കപ്പലിൽ വെച്ചു തന്നെ സഞ്ചാരികളുടെ പ്രാഥമിക വൈദ്യ പരിശോധന നടത്തും. അതിനുശേഷം ഹെലികോപ്റ്ററിലാകും നാല് പേരെയും ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലേക്ക് മാറ്റുക. ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് ആർട്ടെമിസ് -2 ദൗത്യ സംഘം മടങ്ങി വരുന്നത്. 54 വർഷത്തിന് ശേഷം നടന്ന മനുഷ്യ ചാന്ദ്ര ദൗത്യത്തിലൂടെ അത്യപൂർവ ചിത്രങ്ങൾ സംഘം പകർത്തുകയും ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയയാതെ ഇറാൻ: ചർച്ചയ്ക്ക് മുമ്പ് മരവിപ്പിച്ച സ്വത്ത് നൽകണം, ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യം
ജോലികൾ ഇല്ലാതാകും, പണത്തിന് വില കുറയും, വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ബാബ വംഗയുടെ പ്രവചനം